ജമ്മുവിൽ സ്‌ഫോടനം; ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ അഖ്‌നൂർ സെക്ടറിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം ഭീകരർ സ്ഥാപിച്ചതെന്ന് കരുതുന്ന ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്സ്‌പ്ലോസീവ് ഡിവൈസ്) പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഒരു ഓഫീസർ ഉൾപ്പെടെ രണ്ട് സൈനികർക്ക് വീരമൃത്യു. മറ്റൊരു സൈനികന് പരിക്കേൽക്കുകയും ചെയ്തു.

ഉച്ചകഴിഞ്ഞ് 3.50 ഓടെ ഭട്ടൽ പ്രദേശത്തെ ഫോർവേഡ് പോസ്റ്റിന് സമീപം ശക്തമായ സ്‌ഫോടനം നടക്കുമ്പോൾ സൈനികർ നിരീക്ഷണ ഡ്യൂട്ടിയിലായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടനത്തെത്തുടർന്ന്, സുരക്ഷാ സേന അതിവേഗം പ്രദേശം വളഞ്ഞ് പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. പ്രദേശം സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും തിരച്ചിൽ തുടരുന്നുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. മരിച്ച സൈനികരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കും.

Tags:    
News Summary - Blast in Jammu; Two soldiers including an officer martyred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.