Posted On
date_range Updated On
date_range വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
മുംബൈ: വിദ്യാർഥികളുമായി വിനോദയാത്രക്ക് പോയ ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മുംബൈയിലാണ് സംഭവം. ഒരു കോച്ചിങ് ക്ലാസിൽ നിന്നുള്ള വിദ്യാർഥികളാണ് വിനോദയാത്രക്ക് പോയിരുന്നത്. വിനോദയാത്രകഴിഞ്ഞ മടങ്ങവെ റായ്ഗഡ് ജില്ലയിലെ ഖൊപോളിയിലാണ് അപകടം നടന്നത്. പഴയ മുംബൈ-പൂനെ ഹൈവേയിൽ കുന്നിറങ്ങുമ്പോൾ രാത്രി എട്ടോടെയാണ് ബസ് മറിഞ്ഞത്.
മരിച്ച കുട്ടികളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിരവധി വിദ്യാർഥികൾക്ക് തലക്കും കൈകാലുകൾക്കും പരിക്കേറ്റിട്ടുണ്ട്.
മുംബൈയിലെ ചെമ്പൂരിൽ നിന്നുള്ള 10ാം ക്ലാസിലെ 48 വിദ്യാർഥികളും കോച്ചിങ് ക്ലാസിലെ രണ്ട് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. ലൊനവാലയിൽ നിന്ന് തരികെ വരികയായിരുന്നു ബസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.