നോയിഡ: ആദ്യ ഘട്ട പരിശോധനകളിൽ കോവിഡ് ബാധയില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് വിട്ടയ ച്ച രണ്ടു പേരില്‍ വീണ്ടും കോവഡ് കണ്ടെത്തി. മൂന്നാം ഘട്ട പരിശോധനയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുട ര്‍ന്ന് ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നോയിഡയിലെ ഗവണ്‍മെൻറ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കഴിഞ്ഞ ആഴ്ച പ്രവേശിപ്പിക്കപ്പെട്ട രണ്ടു പേരില്‍ ആദ്യം നടത്തിയ പരിശോധനകളിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഇവരെ വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. എന്നാൽ വീണ്ടും ശേഖരിച്ച സാമ്പിൾ മൂന്നംഘട്ട പരിശോധന നടത്തിയതിൽ രണ്ടു പേരും കോവിഡ് പോസിറ്റീവാണന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ചയോടെ രണ്ടു പേരെയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നംഘട്ട പരിശോധനാഫലം വരുന്നതിന് മുമ്പ് രോഗികളെ ഡിസ്ചാർജ് ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് നോയിഡ ഉള്‍പ്പെടുന്ന ഗൗതംബുദ്ധ നഗര്‍ ജില്ലയിലാണ്. സംസ്ഥാനത്ത് ഇതുവരെ 483 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.