പാകിസ്​താനിൽ കാണാതായ മതപുരോഹിതർ ​​െഎ.എസ്​.​െഎ കസ്​റ്റഡിയിലെന്ന്​ റിപ്പോർട്ട്​

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന്​ പാകിസ്​താനിലെത്തിയ മുസ്​ലിം മതപുരോഹിതർ പാകിസ്​താൻ രഹസ്യാന്വേഷണ എജൻസി ​െഎ.എസ്​.​െഎയുടെ കസ്​റ്റഡിയിലെന്ന്​ റിപ്പോർട്ട്​. പേര്​ വെളിപ്പെടുത്താത്ത ഒൗദ്യോഗിക വക്​താവിനെ ഉദ്ധരിച്ച്​ പി.ടി.​െഎയാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​.

ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗ മേധാവി സെയ്യിദ് ആസിഫ് അലി നിസാമിയെയും (80) ബന്ധുവായ നസീം നിസാമിയെ (60)യുമാണ് പാകിസ്​താനിൽ കാണാതായത്.  ലാഹോറിലെ പ്രശസ്ത സൂഫീ ദർഗയായ ദഅത ദർബാർ സന്ദർശിക്കാൻ പോയതായിരുന്നു ഇരുവരും.  പതിനാലാം തീയതി ആസിഫ് അലിയും നസീം നസീമും ലാഹോറിലെ ദഅത ദർബാർ ദർഗ സന്ദര്‍ശിച്ചിരുന്നു. പിന്നീട് കറാച്ചിയിലേക്ക് പോകുന്നതിനായി ലാഹോര്‍ എയര്‍പോര്‍ട്ടിലെത്തിയ നസീമിനെ അധികൃതര്‍ തടയുകയും ആസിഫ് അലിയെ വിമാനത്തില്‍ കയറ്റുകയും ചെയ്തു. എന്നാല്‍, ലാഹോറില്‍ എത്തിയ ആസിഫ് അലിയെയും പാക് അധികൃതര്‍ തടയുകയായിരുന്നു എന്നാണ് പുറത്ത്​ വന്ന വിവരം.

വിഷയത്തിൽ വിദേശകാര്യ വകുപ്പ്​ മന്ത്രി സുഷമ സ്വരാജ്​ നേരത്തെ ഇടപെടുകയും സംഭവത്തെക്കുറിച്ച്​ പാകിസ്​താനോട്​ വിശദീകരണം ചോദിക്കുകയും ചെയ്​തിരുന്നു. എന്നാൽ ഇരുവരെയും കുറിച്ച്​ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന നിലപാടിലാണ്​ പാകിസ്​താൻ.

Tags:    
News Summary - 2 missing Indian Sufi clerics in custody of Pakistan’s intelligence agency: report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.