വിശാഖപട്ടണത്ത് മരുന്ന്​ കമ്പനിയിൽ​ വാതകം ​ചോ​ർന്ന്​ രണ്ട്​ മരണം

വിശാഖപട്ടണം: വിശാഖപട്ടണത്ത്​ മരുന്ന്​ കമ്പനിയിൽ വാതകം ചോർന്ന്​ രണ്ട്​ പേർ മരിച്ചു. നാല്​ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെനർ ലൈഫ്​ സയൻസ്​ എന്ന സ്ഥാപനത്തിൽ ബെൻസിമിഡാസോൾ എന്ന വാതകമാണ്​ ചോർന്നത്​.

ആശുപത്രിയിൽ ചികിൽസയിലുള്ള നാല്​ പേരിൽ ഒരാളുടെ നില ഗുരുതരമാണ്​. ഗജുവാക്ക സ്വകാര്യ ആശുപത്രിയിലാണ്​ ഇവർ ചികിൽസയിലുള്ളത്​. നരേ​ന്ദ്ര, ഗൗരി ശങ്കർ എന്നിവരാണ്​ മരിച്ചത്​. ഇതിൽ നരേന്ദ്രക്കായായിരുന്നു കമ്പനിയിലെ ഷിഫ്​റ്റ്​ ഇൻ ചാർജ്​.

സ്ഥിതി നിയ​ന്ത്രണവിധേയമാണെന്ന്​ പർവാഡ പൊലീസ്​ സ്​റ്റേഷൻ ഇൻസ്​പെക്​ടർ ഉദയ്​ കുമാർ പറഞ്ഞു. മരിച്ച രണ്ട്​ പേരും കമ്പനിയിലെ തൊഴിലാളികളാണ്​. വാതകം മറ്റ്​ സ്ഥലങ്ങളിലേക്ക്​ വ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. സംഭവം നടക്കു​​േമ്പാൾ 30 തൊഴിലാളികളാണ്​ ഫാക്​ടറിയിലുണ്ടായിരുന്നത്​.

Tags:    
News Summary - Two Dead, Four Hospitalised After Gas Leak At Visakhapatnam Pharma Unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.