ന്യൂഡൽഹി: ഡൽഹിയിലെ കേശവപുരത്ത് സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടറിൽ നിന്ന് തെറിച്ച് കാറിന്‍റെ ബോണറ്റിൽ വീണയാളെ 350 മീറ്ററോളം വലിച്ചിഴച്ചതായി പൊലീസ് പറഞ്ഞു. കൈലാഷ് ഭട്‌നാഗർ, സുമിത് ഖാരി എന്നിവരാണ് മരണപ്പെട്ടത്.
19നും 21നും ഇടയിൽ പ്രായമുള്ള അഞ്ച് വിദ്യാർഥികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇവർ ഒരു വിവാഹ ചടങ്ങ് കിഞ്ഞ് മടങ്ങുകയായിരുന്നെന്നും എല്ലാവരും മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും തെറിച്ചുവീണ കൈലാഷ് കാറിന്റെ ബോണറ്റിനിടയിൽ കുടുങ്ങുകയായിരുന്നു. കാർ നിർത്തുന്നതിന് പകരം പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയും കൈലാഷിനെ വലിച്ചിഴക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കേശവപുരം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾമാർ കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്നവരിൽ രണ്ടുപേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.