സി.ജെ.പി കോർ കമ്മിറ്റി യോഗം ബുധനാഴ്ച അഭിജീതിന്റെ വീട്ടിൽ

മും​ബൈ: ഭാ​വി​കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​ൻ കോ​ക്രോ​ച്ച്​ ജ​ന​താ പാ​ർ​ട്ടി (സി.​ജെ.​പി) കോ​ർ ക​മ്മി​റ്റി യോ​ഗം ബു​ധ​നാ​ഴ്ച ന​ട​ക്കും. സം​ഘ​ട​നാ സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത്​ ദി​പ്​​കെ​യു​ടെ സ​മ്പാ​ജി​ന​ഗ​റി​ലെ വീ​ട്ടി​ലാ​ണ്​ യോ​ഗം. യോ​ഗ​ത്തി​ന്​ എ​ത്തും മു​മ്പ്​ സി.​ജെ.​പി​യു​മാ​യി സ​ഹ​ക​രി​ച്ച​വ​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി അ​വ​രു​ടെ​ അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും അ​റി​യാ​ൻ കോ​ർ​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ അ​യ​ൽ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളും മ​റ്റ്​ സ​ന്ദ​ർ​ശ​ക​രു​മാ​യി അ​ഭി​ജീ​ത്​ ദി​പ്​​കെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നീ​റ്റ്​ ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​ർ സ​മ​ര​ത്തി​ന്​ ശേ​ഷം വി​ശ്ര​മ​ത്തി​ലാ​ണ്​ സി.​ജെ.​പി നേ​താ​ക്ക​ൾ. ഇ​തി​നി​ട​യി​ൽ, ത​ന്നെ അ​ധി​ക്ഷേ​പി​ച്ച കു​ട്ടി​ക​ൾ​ക്ക്​ മാ​പ്പു​ന​ൽ​കു​ന്നു എ​ന്ന​ത​ട​ക്ക​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഇ​ൻ​സ്റ്റ പോ​സ്റ്റു​ക​ൾ​ക്കു​കീ​ഴേ ആ​ക്ഷേ​പ​ഹാ​സ്യ​ത്തോ​ടെ​യാ​ണ്​ അ​ഭി​ജീ​ത്​ പ്ര​തി​ക​രി​ച്ച​ത്.

മാ​പ്പ്​ റീ​ലി​ൽ മാ​ത്ര​മാ​ണോ എ​ന്ന​താ​യി​രു​ന്നു അ​തി​ലൊ​ന്ന്. ഡ​ൽ​ഹി​യി​ലെ പൊ​ലീ​സ് ​​അ​തി​ക്ര​മ​ത്തി​ന്റെ പി​ന്നി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ ​ആ​ണെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്റെ ആ​രോ​പ​ണം അ​ഭി​ജീ​ത്​ ദീ​പ്കെ​യും ആ​വ​ർ​ത്തി​ച്ചി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രാ​യ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന വാ​ക്ക്​ സ​ർ​ക്കാ​ർ ലം​ഘി​ച്ചാ​ൽ സ​മ​ര​വു​മാ​യി വീ​ണ്ടും രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - CJP core committee meeting at Abhijeet's house on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.