മിർവായിസ് വധക്കേസിലെ പ്രതികൾ 33 വർഷത്തിന് ശേഷം പിടിയിൽ

ശ്രീനഗർ: മിർവായിസ് മുഹമ്മദ് ഫാറൂഖ് വധക്കേസിൽ പ്രതികളായ രണ്ട് ഹിസ്ബ് ഭീകരരെ 33 വർഷത്തിന് ശേഷം ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. 1990 മെയ് 21നാണ് മിർവായിസ് കൊല്ലപ്പെട്ടത്. കേസിൽ അഞ്ച് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. മുഖ്യപ്രതികളായ അബ്ദുല്ല ബംഗാരു, അബ് റഹ്മാൻ ഷിഗാൻ എന്നിവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

മറ്റൊരു പ്രതിയായ അയൂബ് ധറിനെ 2010ൽ ജമ്മു കശ്മീർ ടാഡ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. അസ്മത്ത് ഖാൻ എന്ന ജാവേദ് ഭട്ടും ബിലാൽ എന്ന സഹൂർ ഭട്ടും രക്ഷപ്പെടുകയായിരുന്നു. ഇവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. മിർവായിസിന്റെ കിടപ്പുമുറിയിൽ കയറിയ സഹൂറാണ് വെടിവെച്ചതെന്നും ജമ്മുകശ്മീർ സ്പെഷ്യൽ ഡി.ജി.പി ആർ.ആർ സ്വൈൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - 2 Hizb terrorists who killed Mirwaiz Farooq arrested after over 30 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.