ജൽഗാവ്: മഹരാഷ്ട്രയിലെ ജൽഗാവിൽ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റമുട്ടിയതിനെ തുടർന്ന് പൊലീസ് 12 പേരെ കസ്റ്റഡിയിലെടുത്തു. അതർവാൽ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
ഗ്രാമത്തിൽ ഒരു പ്രതിമ അജ്ഞാതരായ ആളുകൾ തകർത്തതുമായി ബന്ധപ്പെട്ടാണ് ഇരു സംഘങ്ങളും തമ്മിൽ തർക്കം തുടങ്ങിയത്. ഉടൻ പൊലീസ് സംഭവ സ്ഥലത്തെത്തുകയും 12 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മാർച്ച് 30 ന് ഇവിടെ തർക്കവുമായി ബന്ധപ്പെട്ട് 56 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പള്ളിയിൽ പ്രാർഥന നടക്കുമ്പോൾ പള്ളിക്ക് പുറത്ത് ഉച്ചത്തിൽ പാട്ട് വെച്ചതിനെ തുടർന്നുണ്ടായ തർക്കമായിരുന്നു അന്നുണ്ടായിരുന്നത്.
നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും സാഹചര്യം നിയന്ത്രണ വിധേയമാണെന്നും പെലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.