കോവിഡ്​ പരത്തിയെന്ന് ആരോപിച്ച്​ സഫ്​ദർജങ്​ ആശുപത്രിയിലെ ഡോക്​ടർമാർക്കെതിരെ ആക്രമണം

ന്യൂഡൽഹി: കോവിഡ്​19 വൈറസ്​ ബാധ പടർത്തിയെന്ന് ആരോപിച്ച്​ ഡൽഹിയിലെ ഗൗതം നഗർ പ്രദേശത്ത്​ താമസിക്കുന്ന ഡോക്​ട ർമാർക്കെതിരെ ആക്രമണം. സഫ്​ദർജങ്​ ആശുപത്രിയിലെ രണ്ട്​ വനിതാ ഡോക്​ടർമാർക്ക്​ നേരെയാണ്​ ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്​.

രാത്രി ഒമ്പത്​ മണിക്ക്​ ശേഷം പഴങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ ഡോക്​ടർമാരെ അയാൽവാസികൾ കയ്യേറ്റം ചെയ്യുകയായിരുന്നു. പ്രദേശത്ത് കോവിഡ് വ്യാപിപ്പിച്ചത്​ ഡോക്​ടർമാരാണെന്നും ക്വാറ​ൈൻറയിനിൽ കഴിയാതെ പുറത്തിറങ്ങി നടക്കുകയാണെന്നും ആരോപിച്ച്​ അയൽക്കാർ ഇവരെ അപമാനിക്കുകയും തടഞ്ഞുവെക്കുകയും ചെയ്​തു.

ഡോക്​ടർമാർ പ്രതികരിച്ചതോടെ അക്രമികൾ സംഘം ചേർന്ന്​ മർദിക്കുകയായിരുന്നു.
ഡോക്​ടർമാരെ സഫ്​ദർജങ്​ ആശുപത്രിയിലെ അടിയന്തര ചികിത്സ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇരുവരുടെ ശരീരത്തിലും പരിക്കുകളുണ്ട്​. ഡോക്​ടർമാരുടെ പരാതിയിൽ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു.

Tags:    
News Summary - 2 Doctors Allegedly Assaulted By Neighbours In Delhi For "Spreading" Coronavirus - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.