ഒരാഴ്ച നീണ്ട സമരത്തിന് ശേഷം രണ്ട് ആപ് മന്ത്രിമാർ ജോലിക്കെത്തുന്നു

ന്യൂഡൽഹി: ആപ് മന്ത്രിമാരായ മനീഷ് സിസോദിയയും സത്യേന്ദ ജെയിനും ഒൗദ്യോഗിക ജോലികളിൽ തിരിച്ചെത്തും. ഒരാഴ്ചയായി ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻെറ നേതൃത്വത്തിൽ തുടരുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്താണ് ഇവരുടെ മടക്കം. നിരാഹാര സമരത്തെത്തുടർന്ന് ആരോഗ്യനില മോശമായ ഇരുവരെയും ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ടതായി സിസോദിയ ട്വീറ്റ് ചെയ്തു.

ഇന്നലെ കെറ്റോൺ നില 7.4 ആയി. ബി.പി 184 ൽ എത്തി. ഇത് വൃക്ക തകരാറിലേക്ക് നയിച്ചു. ഡോക്ടർമാർ അനുവദിച്ചാൽ ഇന്ന് ജോലി ചെയ്യാൻ മാത്രം ഞാൻ മടങ്ങിയെത്തും- സിസോദിയ ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി കെജ്രിവാളും മറ്റൊരു മന്ത്രി ഗോപാൽ റായിയും ഇപ്പോഴും ലഫ്. ഗവർണർ അനിൽ ബൈജാളിന്റെ വീട്ടിൽ സമരത്തിലാണുള്ളത്. ഡൽഹിയിലെ ജനങ്ങൾക്കായി എട്ടു ദിവസത്തിനിടെ എട്ട് മിനുട്ട് പോലും ലഫ്. ഗവർണറിൽ നിന്ന് ലഭിച്ചിട്ടില്ല. അദ്ദേഹം കുറച്ച് സമയം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു- കെജ്രിവാൾ ട്വീറ്റ് ചെയ്തു. 

ഇന്നലെ കെജ്രിവാളിൻെറ സമരത്തിനെതിരെ ഡൽഹി ഹൈകോടതി രംഗത്തെത്തിയിരുന്നു. ഇതിനെ ഒരു സമരമെന്ന് വിളിക്കാനാവില്ല. ഒരാളുടെ ഓഫീസിലോ വീട്ടിലോ സമരം നടത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു. അതേസമയം ഡൽഹി സർക്കാറും ലഫ്റ്റനൻറ് ഗവർണറുമായുള്ള അധികാരത്തർക്കത്തിൽ സുപ്രിംകോടതി ഇത് വരെ അന്തിമ വിധി പറഞ്ഞിട്ടില്ല.

Tags:    
News Summary - 2 Delhi Ministers To Join Work After Week-Long Sit- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.