ലക്നോവിലെ ഹോട്ടലിൽ തീപിടിത്തം: നാല് മരണം 

ലക്നോ: യു.പിയിലെ ചർബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ നാല് മരണം. പ്രമുഖ ഹോട്ടലായ വിരാട് ഇൻർനാഷണലിനാണ് ചൊവ്വാഴ്ച രാവിലെ തീപിടിച്ചത്. സംഭവത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. 

ഹോട്ടലിന്‍റെ മുൻഭാഗത്താണ് തീപിടിച്ചത്. തീപിടിച്ച ഉടൻ ഹോട്ടലിലുണ്ടായിരുന്ന 35 പേരെ രക്ഷപ്പെടുത്തിയെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാൽ തീപിടിത്തതിന്‍റെ കാരണമെന്തെന്ന് വ്യക്തമല്ല. 

ഈ മാസം രണ്ടാം തവണയാണ് ലക്​നോവിലെ കെട്ടിടത്തിൽ തീപിടിക്കുന്നത്. രണ്ടാഴ്ച മുമ്പ് ബേഹ്ത സബോളിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോട്ട് ചെയ്തിരുന്നു. 

Tags:    
News Summary - 2 Dead As Massive Fire Breaks Out at Hotel in Lucknow's Charbagh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.