സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെ കാർത്തി ചിദംബരം ലണ്ടനിൽ

ന്യൂഡൽഹി: സി.​ബി.​െ​എ അന്വേഷണം നടക്കുന്നതിനിടെ മു​ൻ കേ​ന്ദ്ര  ധ​ന​മ​ന്ത്രി  പി. ​ചി​ദം​ബ​ര​ത്തി​​​​െൻറ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​രം ലണ്ടനിലേക്ക് പോയി. കുറേ ദിവസം മുമ്പ് തന്നെ യാത്ര തീരുമാനിച്ചതാണെന്നും ഉടൻ തന്നെ തിരിച്ചുവരുമെന്നും കാർത്തി ന്യൂസ് 18 ചാനലിനോട് പ്രതികരിച്ചു. ചിദംബരവും ഇതേ രീതിയിലാണ് പ്രതികരിച്ചത്. കാർത്തിക്ക് യാത്ര ചെയ്യുന്നതിന് നിരോധനമില്ലെന്നും ഉടൻ അദ്ദേഹം തിരിച്ചു വരുമെന്നും ചിദംബരം വ്യക്തമാക്കി. 

കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നെ​തി​രെ സി.​ബി.​െ​എ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ എ​ഫ്​.െ​എ.​ആ​ർ  ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ഇ​ന്ദ്രാ​ണി  മു​ഖ​ർ​ജി, പ്രീ​തം പീ​റ്റ​ർ മു​ഖ​ർ​ജി  എ​ന്നി​വ​ർ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ​െഎ.​എ​ൻ.​എ​ക്​​സ്​ മീ​ഡി​യ പ്രൈ​വ​റ്റ്​ ​ ലി​മി​റ്റ​ഡി​നു വേ​ണ്ടി  ഫോ​റി​ൻ ഇ​ൻ​വെ​സ്​​റ്റ്​​മ​​​െൻറ്​ പ്ര​മോ​ഷ​ൻ ബോ​ർ​ഡി​ൽ  അ​ന​ധി​കൃ​ത ഇ​ട​പെ​ട​ലും സ്വാ​ധീ​ന​വും  ചെ​ലു​ത്തി​യെ​ന്നാ​ണ്​ കാർ​ത്തി​ക്കെ​തി​രാ​യ കേ​സി​നാ​ധാ​രം. ഉ​ന്ന​ത സ​മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ 305 കോ​ടി രൂ​പ​യു​ടെ  വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന്​ അ​നു​മ​തി ന​ൽ​കാ​ൻ ബോ​ർ​ഡ്​ നി​ർ​ബ​ന്ധി​ത​രാ​യി. 

സി.​ബി.​െ​എ​യു​ടെ പ്ര​ത്യേ​ക സം​ഘം  ഡ​ൽ​ഹി, മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ  എ​ന്നി​വി​ട​ങ്ങ​ളി​ൽ  ചൊ​വ്വാ​ഴ്​​ച കാ​ല​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു. ഫെമ അടക്കമുള്ള സാമ്പത്തിക നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഏപ്രിൽ 17ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടർ (ഇ.ഡി) കാർത്തി ചിദംബരത്തിന് നോട്ടീസ് നൽകിയിരുന്നു. കാർത്തി ചിദംബരത്തിന് വിദേശത്തടക്കം വൻ അനധികൃത സമ്പാദ്യം ഉണ്ടെന്ന ആരോപണവുമായി നേരത്തേ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - 2 Days After CBI Raids at Home, Karti Chidambaram Leaves for London

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.