ജയ്പൂർ: മോഷണക്കുറ്റമാരോപിച്ച് രാജസ്ഥാനിൽ ദലിത് സഹോദരങ്ങൾക്ക് ക്രൂരമർദനം. പെട്രോൾ പമ്പ് ജീവനക്കാര ാണ് ഇവരെ മർദനത്തിനിരയാക്കിയതെന്ന് രാജസ്ഥാൻ പൊലീസ് പറഞ്ഞു. മർദിക്കുന്നതിെൻറ വീഡിയോയും വ്യാപകമായി പ ്രചരിക്കുന്നുണ്ട്.
ജയ്പൂരിൽ നിന്ന് 230 കിലോ മീറ്റർ അകലെ നാഗൂരിലാണ് സംഭവം. പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാനെത്തിയ 24കാരനും സഹോദരനുമാണ് മർദനമേറ്റത്. ഇതിെൻറ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സഹോദരങ്ങളിലൊരാളെ വിവസ്ത്രനാക്കി ഇയാളുടെ രഹസ്യഭാഗങ്ങളിൽ സ്ക്രൂഡ്രൈവർ കയറ്റിയതിന് ശേഷം ക്രൂരമായി മർദിക്കുന്നതിെൻറ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പെട്രോൾ പമ്പിലെ ജീവനക്കാരാണ് ഇരുവരെയും മർദിച്ചതെന്ന് സീനിയർ പൊലീസ് ഓഫീസർ രാജ്പാൽ സിങ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിലായതായി റിപ്പോർട്ടുകളുണ്ട്.
വീഡിയോ: കടപ്പാട് എൻ.ഡി.ടി.വി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.