ഡൽഹിയിൽ രണ്ട് കോൺഗ്രസ് നേതാക്കൾ ആം ആദ്മിയിൽ

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ ഡൽഹിയിൽ രണ്ട് കോൺഗ്രസ് നേതാക്കൾ രാജിവെച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നു. രാംസിങ് നേതാജി, വിനയ് മിശ്ര എന്നീ നേതാക്കളാണ് എ.എ.പിയിൽ ചേർന്നത്. പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജരിവാളിന്‍റെയും പാർട്ടി നേതാവ് മനീഷ് സിസോദിയയുടെയും സാന്നിധ്യത്തിൽ ഇവർ അംഗത്വം സ്വീകരിച്ചു.

കോൺഗ്രസ് മുൻ എം.പി മഹബൽ മിശ്രയുടെ മകനാണ് വിനയ് മിശ്ര. മുൻ എം.എൽ.എയാണ് രാംസിങ്. ആം ആദ്മി സർക്കാറിന്‍റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചതെന്ന് രാംസിങ് നേതാജി പറഞ്ഞു.

കോൺഗ്രസിൽ നിന്നും ആം ആദ്മിയിലേക്ക് കൂടുതൽ പേർ വരികയാണെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അരവിന്ദ് കെജരിവാൾ പറഞ്ഞു.

ഫെബ്രുവരി എട്ടിനാണ് ഡൽഹിയിലെ 70 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11നാണ് ഫലപ്രഖ്യാപനം.

Tags:    
News Summary - 2 Congress Leaders Join Arvind Kejriwal's AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.