രണ്ട്​ പുഴുങ്ങിയ കോഴിമുട്ടക്ക്​ 1700 രൂപ!! മുംബൈയിലെ ഹോട്ടൽ വിവാദത്തിൽ

മുംബൈ: രണ്ട്​ വാഴപ്പഴത്തിന്​ 442 രൂപ ഈടാക്കി ഛണ്ഡിഗഢിലെ ജെ.ഡബ്​ളിയു മാരിയറ്റ്​ ഹോട്ടൽ വിവാദത്തിലായതിന്​​ ​പി ന്നാലെ മുംബൈയിലെ ഫോർ സീസൺസും​ ഉയർന്ന ഭക്ഷണവിലയുടെ പേരിൽ വിവാദത്തിൽ. രണ്ട്​ പുഴുങ്ങിയ കോഴിമുട്ടക്ക്​ 1700 രൂപ ഈ ടാക്കിയാണ് ഹോട്ടൽ വിവാദത്തിലായിരിക്കുന്നത്​ ​.

കാർത്തിക്​ ധർ എന്നയാൾ പോസ്​റ്റ്​ ചെയ്​ത ബില്ലിലാണ്​ രണ്ട്​ പുഴുങ്ങിയ കോഴിമുട്ടക്ക്​ ഹോട്ടൽ 1700 രൂപ ഈടാക്കിയിരിക്കുന്നത്​. രണ്ട്​ ഓംലറ്റിനും ഇതേ നിരക്കാണ്​ ഹോട്ടൽ ഈടാക്കുന്നത്​. അതേസമയം, പ്രശ്​നത്തിൽ പ്രതികരണം നടത്താൻ ഹോട്ടൽ ഇതുവരെ തയാറായിട്ടില്ല.

ബോളിവുഡ്​ താരം രാഹുൽ ബോസിൽ നിന്നാണ്​ മാരിയറ്റ്​ ഹോട്ടൽ രണ്ട്​ വാഴപ്പഴത്തിന്​ 442 രൂപ ഈടാക്കിയത്​. തുടർന്ന്​ രാഹുലിൻെറ പരാതിയുടെ അടിസ്ഥാനത്തിൽ അധികൃതർ ഹോട്ടലിന്​ 25,000 രൂപ പിഴയിട്ടിരുന്നു.

Tags:    
News Summary - 2 boiled eggs at Four Seasons Hotel, Mumbai costs Rs 1700-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.