കുടുംബ വഴക്ക്: യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ബന്ധുക്കൾ പിടിയിൽ

ന്യൂഡൽഹി: ഡൽഹി ഗാസിയാപൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ബന്ധുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഗാസിപൂർ സ്വദേശി സുനിൽ കുമാർ (40) ആണ് കൊല്ലപ്പെട്ടത്. തലക്ക് വെടിയേറ്റായിരുന്നു മരണം. സംഭവത്തിൽ പ്രതിയുടെ ബന്ധുക്കളായ ആകാശ്, വിശാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം തുടരുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ (ഈസ്റ്റ്) പ്രിയങ്ക കശ്യപ് പറഞ്ഞു.

കിഴക്കൻ ഡൽഹിയിലെ ഗാസിപൂരിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. സുനിൽകുമാറിന്റെ സഹോദരൻ സുധീറാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികൾ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളാണെന്ന് പൊലീസ് കണ്ടെത്തിയതായി ഡി.സി.പി ഈസ്റ്റ് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Tags:    
News Summary - 2 Arrested For Murdering Cousin Over Family Dispute: Delhi Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.