ഒന്നാം മാറാട് കേസ്: ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രണ്ട് പ്രതികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ അനുമതി

ന്യൂഡൽഹി: ഒന്നാം മാറാട് കേസിലെ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രണ്ട് പ്രതികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ സുപ്രിം കോടതി അനുമതി നൽകി. ശിക്ഷ അനുഭവിക്കുന്ന ഷാജി, ശശി എന്നിവര്‍ക്കാണ് കോടതി അനുമതി നൽകിയത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചാണ് സുപ്രിം കോടതിയുടെ അനുമതി. ഇരുവരും എറണാകുളം ജില്ല വിട്ട് പോകരുത് എന്നാണ് വ്യവസ്ഥ. ഇവർ നിലവിൽ മംഗലാപുരത്താണ് കഴിയുന്നത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്ന് കാണിച്ച് നൽകിയ ഹരജിയിലാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയത്.

2020 ൽ ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും കേരളത്തിലേക്ക് പോകരുതെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. ജാമ്യവ്യവസ്ഥപ്രകാരം മൂന്ന് വർഷമായി ഇവർ കർണാടകത്തിലാണ് കഴിഞ്ഞിരുന്നത്.

2002 ജനുവരി നാലിന് അബൂബക്കറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഷാജിയും ശശിയും. കേസിലെ മറ്റു പ്രതികളെ വെറുതെ വിടുകയും ഇരുവർക്കും ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.

Tags:    
News Summary - 1st Marad case: Two accused allowed to return to Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.