മുംബൈ: 257 പേർ കൊല്ലപ്പെട്ട ’93ലെ മുംബൈ സ്ഫോടന പരമ്പര കേസിൽ അധോലോക നേതാക്കളായ അബൂ സലീം, മുസ്തഫ ദോസ എന്നിവരടക്കം ആറു പേർ കുറ്റക്കാരെന്ന് പ്രത്യേക ടാഡ കോടതി വിധിച്ചു. സലീം, ദോസ അടക്കം കേസിലെ രണ്ടാം ഘട്ട വിചാരണ നേരിട്ട ഏഴുപേരുടെ വിധിയാണ് വെള്ളിയാഴ്ച പ്രത്യേക ടാഡ കോടതി ജഡ്ജി ജി.എ. സനപ് പ്രഖ്യാപിച്ചത്. ആദ്യ സംഘം വിചാരണ നേരിടുന്നതിനിടെ 2003 നും 2010 നുമിടയിൽ മറ്റ് രാജ്യങ്ങളിൽ പിടിയിലായി ഇന്ത്യക്കു കൈമാറപ്പെട്ടവരാണിവർ. ഫിറോസ് ഖാൻ, കരിമുല്ല ഖാൻ, താഹിർ മർച്ചൻറ്, റിയാസ് സിദ്ദീഖി എന്നിവരാണ് കോടതി കുറ്റക്കാെരന്ന് കണ്ടെത്തിയ മറ്റ് പ്രതികൾ. ആയുധ വിതരണത്തിൽ അബൂ സലീമിെൻറ കൂട്ടാളിയായിരുന്നുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ച അബ്ദുൽ ഖയ്യൂമിനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി വെറുതെവിട്ടു. ശിക്ഷ സംബന്ധിച്ച വാദ പ്രതിവാദം തിങ്കളാഴ്ച തുടരും.
ഗുജറാത്ത് തീരത്തുനിന്ന് എ.കെ 56 തോക്കുകളും വെടിക്കോപ്പുകളും മുംബൈയിൽ എത്തിച്ച് നടൻ സഞ്ജയ് ദത്ത് ഉൾപടെയുള്ളവർക്ക് അബൂ സലീം വിതരണം ചെയ്തതായി കോടതി കണ്ടെത്തി. അനധികൃത തോക്കുകൾ കൈപ്പറ്റിയതിനാണ് സഞ്ജയ് ദത്തിന് നേരെത്ത ടാഡ കോടതി തടവ് ശിക്ഷ വിധിച്ചത്. അബൂ സലീമിനെതിരെ തെളിഞ്ഞ വകുപ്പുകൾ പ്രകാരം വധശിക്ഷ ലഭിക്കാം. എന്നാൽ, സലീമിനെ പിടികൂടി ഇന്ത്യക്ക് കൈമാറിയ പോർച്ചുഗീസ് അധികൃതരുമായുള്ള കരാർ പ്രകാരം വധശിക്ഷ നൽകാനാവില്ല. ഗൂഢാലോചന, സ്ഫോടനം നടത്തൽ, ആയുധ-സ്ഫോടക വസ്തുക്കളുടെ വിതരണം, ഗൂഢാലോചനക്കും പരിശീലനത്തിനും മറ്റ് പ്രതികളെ അയക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മുസ്തഫ ദോസക്ക് എതിരെ തെളിഞ്ഞത്.
മുഖ്യ ഗൂഢാലോചനക്കാരിൽ ഒരാളാണ് ദോസയെന്ന് കോടതി പറഞ്ഞു. ആയുധം കടത്തിലും പരിശീലനത്തിന് ആളുകളെ പാകിസ്താനിലേക്ക് അയച്ചതിലും താഹിർ മർച്ചൻറ് പങ്കാളിയാണ്. ഫിറോസ് ഖാൻ ഗൂഢാലോചനയിൽ പെങ്കടുത്തു. കരിമുല്ല ശൈഖ് റായ്ഗഡ് തീരം വഴി ആയുധം കടത്തി, റിയാസ് സിദ്ദീഖി സ്ഫോടന പരമ്പരക്ക് ഉപയോഗിച്ച ആർ.ഡി.എക്സ് വാഹനത്തിൽ നഗരത്തിലെത്തിച്ചു. എന്നാൽ, റിയാസ് ഗൂഢാലോചനയിൽ പെങ്കടുത്തുവെന്നത് തെളിയിക്കാനായില്ല. ആർതർ റോഡ് ജയിലിനകത്തെ കോടതിയിൽ വിധികേൾക്കാൻ പ്രതികൾ ഹാജരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.