ഭോപാൽ: ഭോപാൽ വിഷവാതക ദുരന്തത്തിെൻറ ഇരകൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യാവക ാശ പ്രവർത്തകൻ അബ്ദുൽ ജബ്ബാർ (62) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച ര ാത്രി ഭോപാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യയും മൂന്നു മക്കളുമുണ്ട്. ഉയർന്ന പ്രമേഹവും കാലിന് അണുബാധയുമേറ്റതിനെ തുടർന്ന് രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്നു. ഭോപാലിലെ ഇരകൾക്കുവേണ്ടി അഹോരാത്രം പോരാട്ടത്തിലേർപ്പെട്ട ഇദ്ദേഹം എല്ലാവരുടെയും ‘ജബ്ബാർ ഭായ്’ ആയിരുന്നു.
ലോകം കണ്ട ഏറ്റവും വലിയ വ്യവസായദുരന്തങ്ങളിൽ ഒന്നിനെ അതിജീവിച്ച വ്യക്തി കൂടിയായിരുന്നു അബ്ദുൽ ജബ്ബാർ. ദുരന്തത്തിനിടയാക്കിയ യൂനിയൻ കാർബൈഡ് പ്ലാൻറിെൻറ രണ്ട് കിലോമീറ്റർ അകലെയായിരുന്നു താമസം.
1984 ഡിസംബറിൽ വിഷവാതകം ചോർന്ന് ആയിരക്കണക്കിന് പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിന് പേർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. വിഷവാതക ചോർച്ചയുണ്ടായ രാത്രിയിൽ സ്വന്തം ജീവൻപോലും ഗൗനിക്കാതെ അയൽവാസികൾക്കുവേണ്ടി ഓടിനടക്കുകയായിരുന്നു ജബ്ബാർ. നിരവധിപേരെ ആശുപത്രിയിലെത്തിച്ചു. അവിടുന്നങ്ങോട്ട് അബ്ദുൽ ജബ്ബാർ എന്ന മനുഷ്യാവകാശ പോരാളിയെയാണ് ഭോപാൽ നിവാസികൾ കണ്ടത്.
ഇരകളുെട ബന്ധുക്കൾക്ക് മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിരവധി സമരമുഖങ്ങൾ അദ്ദേഹം തുറന്നു. പ്രതിഷേധങ്ങളുടെ മുന്നണിപ്പോരാളിയായി. 1987ൽ ഇദ്ദേഹം രൂപം നൽകിയ ‘ഭോപാൽ പീഡിത് മഹിള ഉദ്യോഗ് സംഗധൻ’ കഴിഞ്ഞ 30 വർഷമായി സമരരംഗത്തെ സജീവ സാന്നിധ്യമാണ്. അബ്ദുൽ ജബ്ബാറിെൻറ നിര്യാണത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.