ശ്രീനഗർ: ഭീകരർ നടത്തിയ ഗ്രനേഡാക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. യുവതിയടക്കം രണ്ടുപേരാണ് സ്ഫോടനത്തിൽ മരിച്ചത്. 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അമീറ കടലിന് സമീപത്തെ തിരക്കേറിയ മാർക്കറ്റിൽ ഞായറാഴ്ചയാണ് ഭീകരർ ഗ്രനേഡാക്രമണം നടത്തിയത്. ഒരു വയോധികൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
ശ്രീനഗറിലെ ദർഗ ഹസ്രത്ബാലിൽ താമസിക്കുന്ന പത്തൊമ്പതുകാരിയായ റാഫിയക്ക് ഗ്രനേഡ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തന്നെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെട്ടു.
അക്രമിയെ തിരിച്ചറിയാൻ വേണ്ടി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. സി.സി.ടി.വി ദൃശ്യങ്ങളിൽ മാർക്കറ്റിൽ വലിയ ജനത്തിരക്ക് കാണാം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും സംഭവത്തെ ശക്തമായി അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.