nagpur factory blast

നാഗ്പുരിൽ ഫാക്ടറിയിൽ സ്ഫോടനം 18 പേർ മരിച്ചു, 24 പേർക്ക് പരിക്കേറ്റു

നാ​ഗ്പു​ർ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​ർ ജി​ല്ല​യി​ലെ സ്ഫോ​ട​ക​വ​സ്തു നി​ർ​മാ​ണ ഫാ​ക്ട​റി​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ സ്ഫോ​ട​ന​ത്തി​ൽ 18 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 24 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

നാ​ഗ്പു​ർ ജി​ല്ല​യി​ലെ ക​റ്റോ​ൾ തെ​ഹ്സി​ലി​ലെ റൗ​ൾ​ഗാ​വി​ലു​ള്ള ഖ​ന​ന, വ്യ​വ​സാ​യി​ക സ്ഫോ​ട​ക​വ​സ്തു നി​ർ​മാ​താ​ക്ക​ളാ​യ എ​സ്.​ബി.​എ​ൽ എ​ന​ർ​ജി ലി​മി​റ്റ​ഡ് ഫാ​ക്ട​റി​യി​ലാ​ണ് സ്ഫോ​ട​നം. ഡി​റ്റ​ണേ​റ്റ​റു​ക​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും നി​ർ​മി​ക്കു​ന്ന കേ​ന്ദ്ര​മാ​ണി​ത്. സ്ഫോ​ട​ന​ത്തി​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും വി​റ​ച്ചു.

പാ​ക്കി​ങ് യൂ​നി​റ്റി​ൽ രാ​വി​ലെ 7നും 7.15​നും ഇ​ട​യി​ലാ​യി​രു​ന്നു സ്ഫോ​ട​നം. പ​രി​ക്കേ​റ്റ​വ​രെ നാ​ഗ്പു​രി​ലെ ഓ​റ​ഞ്ച് സി​റ്റി ആ​ശു​പ​ത്രി​യി​ലും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന സ്ഥ​ല​ത്തെ​ത്തി. സ്ഫോ​ട​നം ദൗ​ർ​ഭാ​ഗ്യ​ക​ര​വും ദാ​രു​ണ​വു​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്ന​വി​സ് പ​റ​ഞ്ഞു. ഫ​ഡ്നാ​വി​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കാ​ക്കി​നാ​ഡ ജി​ല്ല​യി​ലെ ഒ​രു പ​ട​ക്ക നി​ർ​മാ​ണ യൂ​നി​റ്റി​ൽ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 21 പേ​ർ കൊ​ല്ല​പ്പെ​ട്ട​ത് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്. 

Tags:    
News Summary - 18 killed, 24 injured in factory explosion in Nagpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.