ഭോപാൽ: ആറ് മണിക്കൂർ തുടർച്ചയായി പബ്ജി ഗെയിം കളിച്ച വിദ്യാർഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മധ്യപ്രദേശി ലെ നീമച് നഗരത്തിലാണ് സംഭവം നടന്നത്. 16 കാരനായ ഫുർഖാൻ ഖുറേശിയാണ് മരിച്ചത്. തുടർച്ചയായി പബ്ജി കളിച്ചതിനെ തു ടർന്ന് തറയിലേക്ക് തളർന്ന് വീഴുകയായിരുന്നു.
വീഴ്ച സംഭവിച്ചതിന് ശേഷം ഫുർഖാൻ കൂടെ ഓൺലൈനായി കളിച്ച സഹകള ിക്കാരോട് ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നതായി കൂടെയുണ്ടായിരുന്ന സഹോദരി പറഞ്ഞു. ‘അയാൻ നീ കാരണമാണ് ഞാൻ കളിയിൽ തോറ്റുപോയത്. നിൻെറ കൂടെ ഞാൻ ഇനി കളിക്കില്ല. ഇങ്ങനെ പറഞ്ഞ് ഫോണും ഹെഡ്സെറ്റും വലിച്ചെറിഞ്ഞതായും സഹോദരി പറഞ്ഞു.
യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. നീന്തൽതാരമായിരുന്ന ഫുർഖാൻെറ ഹൃദയം ആരോഗ്യപൂർണ്ണമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ ഗെയിം നൽകുന്ന അമിത ആവേശവും പരാജയപ്പെടുേമ്പാഴുള്ള ഉത്കണ്ഠയുമാവാം ഹൃദയാഘാതം സംഭവിച്ച് മരണത്തിന് കാരണമായതെന്ന് അവർ അറിയിച്ചു. കുട്ടികൾ ഇത്തരം ഗെയിമുകളിൽ നിന്ന് വിട്ട് നിൽക്കണമെന്നും ഡോക്ടർ നിർദേശിച്ചു.
പബ്ജി ഗെയിമിന് അടിമയായിരുന്ന ഫുർഖാൻ സുഹൃത്തുക്കൾക്കൊപ്പമാണ് ഗെയിം കളിക്കാറുള്ളത്. ചില ദിവസങ്ങളിൽ സഹോദരൻ തുടർച്ചയായി 18 മണിക്കൂറോളം ഗെയിം കളിച്ചിരുന്നതായി അനുജൻ മുഹമ്മദ് ഹാഷിം പറഞ്ഞു. താനും പബ്ജി ഗെയിം തുടർച്ചയായി കളിക്കാറുണ്ടായിരുന്നു. ഈ സംഭവത്തോടെ ഗെയിം ഫോണിൽ നിന്ന് നീക്കം ചെയ്തതായി ഹാഷിം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.