ജയ്പൂർ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 21 പേർ കോവിഡ് ബാധിച്ച് മരിച്ചു. രാജസ്ഥാനിലെ സികർ ജില്ലയിലാണ് സംഭവം. ആകെ 150ഓളം പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണ് സംസ്കാരം നടത്തിയത്.
ഖീർവ ഗ്രാമത്തിലാണ് ഏപ്രിൽ 21ന് സംസ്കാര ചടങ്ങ് നടന്നത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പങ്കെടുത്തവർ സ്വീകരിച്ചിരുന്നില്ല. മൃതദേഹം നിരവധി പേർ കൈകൊണ്ട് തൊട്ടിരുന്നു. എന്നാൽ, പങ്കെടുത്തവരിൽ അഞ്ച് പേർ മാത്രമേ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളൂവെന്നാണ് അധികൃതർ പറയുന്നത്.
കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഗോവിന്ദ് സിങ്ങിന്‍റെ നിയമസഭ മണ്ഡലത്തിലാണ് സംഭവം. സംസ്കാരത്തിൽ പങ്കെടുത്ത 21 പേർ കോവിഡ് ബാധിച്ച് മരിച്ച വിവരം ഇദ്ദേഹം തന്നെയാണ് ആദ്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നിരവധി പേർ രോഗബാധിതരായതായും ഇദ്ദേഹം പറഞ്ഞു. പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.