റാഞ്ചി: ജാർഖണ്ഡിലെ ദുംക ജില്ലയിൽ 15 വയസുള്ള ആദിവാസി പെൺകുട്ടിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള കാതികുണ്ഡ് ബ്ലോക്കിലെ പട്നിയ ഗ്രാമത്തിലാണ് സംഭവമെന്ന് പൊലീസ് സൂപ്രണ്ട് അംബർ ലക്ര പറഞ്ഞു.
'മകളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പത്താം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. ഇളയ സഹോദരിക്കും സഹോദരനുമൊപ്പം മുത്തശ്ശിയുടെ കൂടെയാണ് ഇവർ താമസിച്ചിരുന്നത്. മകൾക്ക് 22 വയസുള്ള ഒരാളുമായി ബന്ധമുണ്ടായിരുന്നതായും ഫോണിൽ ചാറ്റ് ചെയ്യാറുണ്ടെന്നും പെൺകുട്ടിയുടെ പിതാവിന്‍റെ മൊഴിൽ പറയുന്നു. തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്തു- എസ്.പി വ്യക്തമാക്കി.
മകളെ കുറിച്ച് അന്വേഷിക്കാൻ യുവാവുമായി ബന്ധപ്പെട്ടപ്പോൾ കാതിക്കുണ്ഡിന് സമീപം എവിടെയെങ്കിലും ഉണ്ടാകുമെന്നായിരുന്നു മറുപടിയെന്ന് പിതാവ് പറഞ്ഞു. പിന്നീട് ഇവിടെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.യുവാവ് പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കിയതാണെന്ന് കുട്ടിയുടെ ബന്ധുക്കളും ആരോപിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി ഫൂലോ ജനോ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.