ദാമൻ ദിയുവിലെ ജെ.ഡി.യു ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ബി.ജെ.പിയിൽ

ന്യൂഡൽഹി: ദാമൻ ദിയുവിലെ 15ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ബി.ജെ.പിയിൽ ചേർന്നു. മണിപ്പൂരിലും അരുണാചൽപ്രദേശിലും ജെ.ഡി.യു നേതാക്കൾ ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതിനുപിന്നാലെയാണ് ദാമൻ ദിയുവിലെ ജെ.ഡി.യു നേതാക്കളും പാർട്ടിവിട്ടത്. ജെ.ഡി.യുവിലെ 17 പഞ്ചായത്ത് അംഗങ്ങളിൽ 15 പേരും ബി.ജെ.പിയിൽ ചേർന്നതോടെ സില പഞ്ചായത്തിൽ ബി.ജെ.പി അധികാരത്തിലെത്തി.

ബിഹാറിലെ വികസനത്തിന് ആക്കം കൂട്ടിയ ബി.ജെ.പിയെ വിട്ട് അഴിമതിക്കാരായ കുടുംബപാർട്ടിയോടൊപ്പം ചേർന്ന നിതീഷ് കുമാറിന്‍റെ തീരുമാനത്തിനെതിരായി ദാമൻ ദിയുവിലെ 17 ജെ.ഡി.യു ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ 15പേർ ബി.ജെ.പിയിൽ ചേർന്നുവെന്ന് ബി.ജെ.പി ട്വീറ്റ് ചെയ്തു.

നേരത്തെ മണിപ്പൂരിൽ ജെ.ഡി.യുവിന്‍റെ ഏഴ് എം.എൽ.എമാരിൽ അഞ്ച് പേർ പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയുടെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നിരുന്നു. ആഗസ്റ്റ്25ന് അരുണാചൽ പ്രദേശിലെ ജെ.ഡി.യു എം.എൽ.എയും ബി.ജെ.പിയിൽ ചേർന്നിരുന്നു.

ആഗസ്റ്റ് ഒമ്പതിനാണ് നിതീഷ് കുമാർ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. തുടർന്ന് ആഗസ്റ്റ് 10ന് നീതീഷിന്‍റെ നേതൃത്വത്തിൽ ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവ ഉൾപ്പെട്ട മഹാസഖ്യം ബിഹാറിൽ അധികാരത്തിലേറുകയായിരുന്നു.

Tags:    
News Summary - 15 panchayat members from JD(U) of Daman and Diu unit join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.