ഇന്ത്യയിൽ 2019 നും 2023നും ഇടയ്ക്ക് 8 ലക്ഷം പേർ റോഡപകടങ്ങളിൽ മരിച്ചതായി റിപ്പോർട്ട്. അവയിൽ 20 ശതമാനം പേർ കാൽനടാത്രക്കാരായിരുന്നുവെന്നും കണക്കുകൾ പറയുന്നു. ഐ.ഐ.ടി ഡൽഹിയും ട്രാൻസ്പോർട്ടേഷൻ റിസർച്ച് ആൻഡ് ഇൻജുറി പ്രിവൻഷൻ സെൻററും സംയുക്തമായി നടപ്പാതകൾ അനുവദിക്കുന്നതിൽ സംസ്ഥാനങ്ങൾ ശ്രദ്ധ ചെലുത്താതിനെകുറിച്ചുള്ള പരാതാകളിൻമേൽ നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തൽ.
സുപ്രീം കോടതി ഉത്തരവ് പ്രകാരം 24 സംസഥാനങ്ങളിൽ പാനൽ നടത്തിയ ഓഡിറ്റിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ നടപ്പാതകൾ ഉള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ഓരോ സംസ്ഥാനത്തിലെയും നാലു നഗരങ്ങൾ തിരഞ്ഞെടുത്ത് അവിടുത്തെ നടപ്പാതകൾ നിഷ്കർഷിച്ച രീതിയിൽ തന്നെയാണോ നിർമിച്ചിരിക്കുന്നതെന്നാണ് പരിശോധിച്ചത്. ജമ്മു കശ്മീർ, പുതുച്ചേരി, പോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളിൽ 3 മുതൽ 5 ശതനമാനംവരെ റോഡുകൾക്ക് മാത്രമാണ് നടപ്പാതകൾ ഉള്ളത്.
ബീഹാറിലും ഹരിയാനയിലും 19 മുതൽ 20 ശതനമാനം വരെ റോഡുകളിലാണ് നടപ്പാതയുള്ളത്. നടപ്പാതയുണ്ടെങ്കിൽപ്പോലും പലതും ഇന്ത്യൻ റോഡ് കോൺഗ്രസ് മാനദണ്ഡങ്ങൾ പാലിക്കുന്നുമില്ല എന്നാണ് കണ്ടെത്തൽ.
പൗരൻമാർക്ക് റോഡിനൊപ്പം നടപ്പാത നിർമിച്ചിരിക്കണമെന്ന് അടുത്ത കാലത്ത് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. ഭിന്നശേഷിക്കാർക്ക് കൂടി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാവണം നടപ്പാതകളെന്നും അതിലെ അനധികൃത കയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
ഭരണഘടനയിൽ ആർട്ടിക്കിൾ 21 ൽ കാൽനടയാത്രക്കാർക്ക് നടപ്പാത ഉപയോഗിക്കാനുള്ള അവകാശമുൾപ്പെടുന്നുവെന്നും കോടതി വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ റോഡപകടങ്ങളിൽ മരിക്കുന്നവരിൽ 21 ശതമാനവും കാൽനടയാത്രക്കാരാണ്. ഇന്ത്യയിൽ 2023ലെ റോഡപകടമരണങ്ങളിൽ 5ൽ 1ഉം കാൽ നടയാത്രക്കാരാണെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.