146 ജില്ലകളിൽ സ്​ഥിതി അതീവ ഗുരുതരം; പോസിറ്റിവിറ്റി നിരക്ക്​ 15 ശതമാനത്തിന്​ മുകളിൽ

ന്യൂഡൽഹി: കോവിഡ്​ 19ന്‍റെ രണ്ടാം തരംഗത്തിൽ രാജ്യത്തെ വിവിധ സംസ്​ഥാനങ്ങളിലെ 146 ജില്ലകളിൽ സ്​ഥിതി അതീവ ഗുരുതരമെന്ന്​ കേന്ദ്രം. 146 ജില്ലകളിൽ 15 ശതമാനത്തിന്​ മുകളിലാണ്​ പോസിറ്റിവിറ്റി നിരക്ക്​. 274 ജില്ലകളിൽ അഞ്ച്​- 15 ശതമാനത്തിന്​ മുകളിലും.

കോവിഡ്​ വാക്​സിന്‍റെ രണ്ടു ഡോസും സ്വീകരിച്ച ആയിരത്തിൽ രണ്ടോ നാലോ പേർക്ക്​ മാത്രമാണ്​ രോഗം സ്​ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

146 ജില്ല അധികൃതരുമായി ചർച്ച നടത്തിയതായും കോവിഡ്​ വ്യാപനം കുറക്കാൻ നടപടികൾ സ്വീകരിക്കാൻ മുന്നറിയിപ്പ്​ നൽകിയതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷൺ പറഞ്ഞു.

രാജ്യത്ത്​ 24 മണിക്കൂറിനിടെ ആദ്യമായി മൂന്നു ലക്ഷത്തില​ധികം പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​- 3,15,925 പേർ. ജനുവരി എട്ടിന്​ അമേരിക്കയിൽ മൂന്നുലക്ഷത്തിനു മുകളിൽ രോഗബാധ റിപ്പോർട്ട്​ ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഇത്രയും എത്തിയിരുന്നില്ല. ഇന്ത്യയിൽ മരണസംഖ്യ 2,000 കടന്നു- 2,102 പേരാണ്​ ബുധനാഴ്ച മരണത്തിന്​ കീഴടങ്ങിയത്​.

ഈ മാസാദ്യം അരലക്ഷത്തിനു മുകളിലായിരുന്നത്​ 20 ദിവസമെടുത്താണ്​ മൂന്നു ലക്ഷം തൊട്ടത്​. ഒരു ലക്ഷത്തിൽനിന്ന്​ മൂന്നിരട്ടിയാകാൻ എടുത്തത്​ 17 ദിവസവും. യു.എസിലാക​ട്ടെ ഒരു ലക്ഷത്തിൽനിന്ന്​ മൂന്നുലക്ഷമാകാൻ മൂന്നു മാസമെടുത്തിരുന്നു.

മഹാരാഷ്​ട്രയാണ്​ കണക്കുകളിൽ ഇപ്പോഴും ബഹുദൂരം മുന്നിൽ- 24 മണിക്കൂറിനിടെ 67,468 പുതിയ രോഗികൾ. ഉത്തർപ്രദേശ്​ (33,214), ഡൽഹി (24,638), കർണാടക (23,558), കേരളം (22,414) എന്നിവയാണ്​ തൊട്ടുപിറകിൽ. രാജസ്​ഥാൻ, മധ്യപ്രദേശ്​, ഗുജറാത്ത്​, ആന്ധ്രപ്രദേശ്​, ബിഹാർ, തമിഴ്​നാട്​, ബംഗാൾ, ഹരിയാന, ഝാർഖണ്ഡ്​, ഒഡിഷ, തെലങ്കാന, ജമ്മു കശ്​മീർ, ഗോവ എന്നിവിടങ്ങളിലും തീവ്രവ്യാപനം നിലനിൽക്കുകയാണ്​.

Tags:    
News Summary - 146 districts are cause for concern, positivity of over 15Percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.