കാലവർഷക്കെടുതി: ഈ വർഷം മരിച്ചത് 1256 പേർ

ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതനുസരിച്ച് ഈ വർഷം കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 1256 പേർ മരിച്ചതായി ആന്‍റോ ആന്‍റണി എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി മറുപടി നൽകി.

ഏറ്റവും കൂടുതൽ പേർ മരിച്ചത് ബിഹാറിലാണ്- 502. കേരളത്തിൽ ഇതേ കാലയളവിൽ മഴയിലും വെള്ളപ്പൊക്കത്തിലും 21 പേരാണ് മരിച്ചത്. 2023-24 വർഷത്തെ കേരളത്തിന്‍റെ ദുരന്തനിവാരണ ഫണ്ടിലേക്കുള്ള വിഹിതം 369.60 കോടി രൂപയാണ്.

ഇതിൽ കേന്ദ്ര സർക്കാർ വിഹിതം 277.60 കോടിയും സംസ്ഥാന വിഹിതം 90 കോടി രൂപയുമാണെന്നും ആദ്യ ഗഡുവായി 138.80 കോടി രൂപ സംസ്ഥാനത്തിനു നൽകിയതായും മന്ത്രി മറുപടിയിൽ അറിയിച്ചു.

Tags:    
News Summary - 1256 people died this year Monsoon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.