സിപ് ലൈനിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് 12 വയസുകാരി; വൈറലായി വിഡിയോ

മണാലി: സിപ് ലൈനിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ 12 വയസുകാരിയുടെ വിഡിയോ വൈറലായി. മഹാരാഷ്ടയിലെ നാഗ്പൂരിൽ നിന്നുള്ള ത്രിഷ ബിജ് വെ എന്ന 12 വയുകാരിയാണ് സിപ് ലൈനിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ കൊളുത്തുപൊട്ടി താഴേക്ക് പതിച്ചത്.

റൈഡിങ് മൊബൈൽ കാമറയിൽ പകർത്തിക്കൊണ്ടിരിക്കെയാണ് കുട്ടി വീണത്.

മാതാപിതാക്കളോടൊപ്പം അവധി ചെലവഴിക്കാൻ മണാലിയിലെത്തിയതായിരുന്നു പെൺകുട്ടി. ജൂൺ എട്ടിന് നടന്ന സംഭവം സോഷ്യൽ മീഡിയയിൽ ഈയിടെയാണ് വൈറലായത്.


കാലിൽ നിരവധി പരിക്കുകളോടെ മണാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ത്രിഷയെ പിന്നീട് ചണ്ഡിഗഡിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം ഉണ്ടായരുന്നതായും അപകടത്തിനുശേഷം സഹായം ലഭിച്ചില്ലെന്നും ബിജ്വെ കുടുംബം ആരോപിച്ചു.  

Tags:    
News Summary - 12-Year-Old Nagpur Girl Falls 30 Feet After Zipline Snaps Mid-Air In Manali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.