Posted On
date_range Updated On
date_range ട്രാക്ക് കാണാനാവാത്ത വിധം മൂടൽമഞ്ഞ്; ഉത്തരേന്ത്യയിൽ 11 ട്രെയിനുകൾ വൈകി ഓടുന്നു
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ട്രാക്ക് കാണാനാവാത്ത വിധം പുകയും മൂടൽമഞ്ഞും മൂടിയതിനാൽ 11 ട്രെയിനുകൾ വൈകി ഓടുന്നതായി റെയിൽവേ അധികൃതർ വ്യാഴാഴ്ച അറിയിച്ചു.
ബറൗണി-ന്യൂഡൽഹി ക്ലോൺ സ്‌പെഷ്യൽ എക്സ്പ്രസ്, അയോധ്യ കാന്ത്-ഡൽഹി എക്‌സ്‌പ്രസും 3.30 മണിക്കൂർ വൈകിയാണ് ഓടുന്നതെന്നും അധികൃതർ അറിയിച്ചു. പല ട്രെയിനുകളും ഒന്നര രണ്ടര മണിക്കൂർ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ബുധനാഴ്ചയും പത്തിലേറെ ട്രെയിനുകൾ കടുത്ത പുകയും മൂടൽമഞ്ഞും കാരണം വളരെ വൈകിയാണ് ഓടിയതെന്നും റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.