ജമ്മുവിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 11 മരണം

ജമ്മു: പൂഞ്ച് ജില്ലയിൽ മിനി ബസ് 250 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് സ്ത്രീകൾ ഉൾപ്പെടെ 11 യാത്രക്കാർ മരിച്ചു. 29 പേർക്ക് ഗുരുതര പരിക്ക്. ബുധനാഴ്ച രാവിലെ 8.30ന് പൂഞ്ചിലെ അതിർത്തി പ്രദേശമായ സാവ്ജിയാനിലെ ബ്രാറി നല്ലാഹിനടുത്തായിരുന്നു അപകടം. ഗലി മൈതാനിൽനിന്ന് നിറയെ യാത്രക്കാരുമായി പൂഞ്ചിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ സുരക്ഷ സേന പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരിൽ ആറു പേരെ വിദഗ്ധ ചികിത്സക്കായി സുരക്ഷ സേന ഹെലികോപ്ടറിൽ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളജിൽ എത്തിച്ചു.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ജമ്മു-കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവർക്ക് ഒരു ലക്ഷവും ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ രാഷ്ടപതി ദ്രൗപതി മുർമു ഉൾപ്പെടെയുള്ളവർ അനുശോചിച്ചു.

Tags:    
News Summary - 11 killed as mini bus falls down hill in Jammu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.