അനധികൃതമായി മദ്യക്കുപ്പി വിൽക്കുന്നത് ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ച കേസിൽ 11 പേർ അറസ്റ്റിൽ

ചെന്നൈ: ഡ്യൂട്ടിക്കിടെ മൂന്ന് പൊലീസുകാരെ ആക്രമിച്ച 11 പേർ അറസ്റ്റിൽ. അനധികൃതമായി മദ്യക്കുപ്പികൾ കച്ചവടം ചെയ്യുന്നത് ചോദ്യം ചെയ്തതിനായിരുന്നു ഇവർ പൊലീസുകാരെ ആക്രമിച്ചത്. എസ്.ഐ മാരായ ജെ. സജീബ, പി. മണിവണ്ണൻ, കോൺസ്റ്റബിൾ എസ്. ശങ്കർ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഒട്ടേരി പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം.

മദ്യക്കുപ്പികൾ വിൽപന നടത്തിയ ശേഖർ എന്നയാളെ ചോദ്യം ചെയ്യുന്നതിനിടെ പത്തോളം വരുന്ന സംഘം സജീബയെയും ശങ്കറിനെയും ആക്രമിക്കുകയായിരുന്നു. വാക്കി ടോക്കിയിൽ വിവരം അറിയിച്ചതിനെ തുടർന്ന് അവിടെയെത്തിയ മണിവണ്ണനെയും ഇവർ മർദിച്ചു.

11 പേരെയും ഉടൻ അറസ്റ്റ് ചെയ്തു. ആക്രമിച്ച സംഘത്തിലെ ഭൂരിഭാഗം പേരും സ്ത്രീകളാണ്. 

Tags:    
News Summary - 11 held for attacking police personnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.