104 വയസ്സുകാരനെ 43 വർഷത്തെ ജയിൽ ശിക്ഷക്ക് ശേഷം കുറ്റവിമുക്തനാക്കി അലഹബാദ് ഹൈകോടതി

കൗശാമ്പി: കൊലപാതകം, കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ജയിലിലടയ്ക്കപ്പെട്ട 104കാരനെ 43 വർഷത്തെ  ജയിൽ വാസത്തിനുശേഷം അലഹബാദ് ഹൈകോടതി കുറ്റവിമുക്തനാക്കി. കൗശാമ്പി ജില്ലയിലെ ഗൗരായെ ഗ്രാമത്തിൽ നിന്നുള്ള ലഖാൻ ആണ് കുറ്റ വിമുക്തനായത്.

ജയിൽ റെക്കോഡുകൾ പ്രകാരം 1921 ആണ് ലഖാന്റെ ജനനം. ഒരു സംഘർഷത്തിനിടെ പ്രഭു സരോജ് എന്നയാൾ കൊല്ലപ്പെട്ട കേസിൽ 1977ലാണ് ഇയാൾ അറസ്റ്റിലാകുന്നത്. 1982ൽ ലഖാനും മറ്റു മൂന്നു പേർക്കും പ്രയാഗ് രാജ് സെക്ഷൻ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. തുടർന്ന് വിചാരണകോടതിയുടെ വിധിക്കെതിരെ നൽകിയ അപ്പീലിൻറെ വിധിയിലാണ് മെയ് 2 ന് കുറ്റവിമുക്തനാക്കി പ്രഖ്യാപിച്ചത്. അപ്പീൽ നൽകിയവരിൽ മറ്റ് മൂന്നുപേർ കേസ് നടപടികൾക്കിടയിൽ മരണപ്പെട്ടു. കുറ്റ വിമുക്തനായ ലഖാൻ കഴിഞ്ഞ ചൊവാഴ്ച ജയിൽ മോചിതനാവുകയും മകളുടെ വീട്ടിലേക്ക് പോവുകയും ചെയ്തു.

Tags:    
News Summary - 104 year old convict released after 43 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.