മരണത്തിനും ജീവിതത്തിനുമിടയിൽ തൂങ്ങിക്കിടന്നത് ഒരു മിനിറ്റ് ​നേരം; 60 അടി ഉയരത്തിൽ ജയന്റ് വീലിൽനിന്ന് വീണ 13 കാരിയെ രക്ഷപ്പെടുത്തി

ലഖ്നോ: ഉത്തർപ്രദേശിൽ ജയന്റ് വീലിൽ 60 അടി ഉയരത്തിൽനിന്ന് വീണ 13കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ജയന്റ് വീലിന്റെ കമ്പിയിൽ തൂങ്ങിക്കിടന്നാണ് പെൺകുട്ടി രക്ഷപ്പെട്ടത്. കൈവിട്ടാൽ പെൺകുട്ടിയുടെ ജീവൻ തന്നെ നഷ്ടമാകുമായിരുന്നു. സുരക്ഷിതയായി താഴെയെത്തുന്നതിന് ഒരു മിനിറ്റ് നേരം മരണത്തിനും ജീവിതത്തിനുമിടയിൽ തൂങ്ങിയാടുകയായിരുന്നു ആ പെൺകുട്ടി. ഓപറേറ്റർ പെട്ടെന്ന് ജയന്റ് വീൽ തിരിച്ചാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ രഖേട്ടി ഗ്രാമത്തിലാണ് അപകടം നടന്നത്. ബുധനാഴ്ച വൈകീട്ടാണ് പെൺകുട്ടി കുടുംബത്തിനൊപ്പം ഇവിടെ എത്തിയത്. ജയന്റ് വീലിൽ കയറിയെങ്കിലും മുകളിൽ എത്തിയതോടെ പെൺകുട്ടിക്ക് പേടിയായി. അതിനിടെ, കാബിനിൽ നിന്ന് തെറിച്ച് പുറത്തേക്കു വീഴുകയായിരുന്നു. എന്നാൽ ജയന്റ് വീലിലെ ഇരുമ്പുകമ്പിയിൽ പിടികിട്ടി. ഓപറ്റേറർ രക്ഷപ്പെടുത്തുന്നത് വരെ പെൺകുട്ടി ഇരുമ്പുകമ്പിയിൽ മുറുകെ പിടിച്ചുകിടന്നു. ഒടുവിൽ കുട്ടിയെ സുരക്ഷിതയായി താഴെ എത്തിക്കുകയും ചെയ്തു.

അതേസമയം, ജയന്റ് വീൽ പ്രവർത്തിപ്പിക്കാൻ മുൻകൂട്ടി അനുമതി വാങ്ങിയിരുന്നില്ലെന്ന് യു.പി പൊലീസ് അറിയിച്ചു.

Tags:    
News Summary - 10 year old girl rescued after dangling mid air 60 foot ferris wheel in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.