വഴക്കിനിടെ കുഞ്ഞനുജനെ തല്ലി; മനംനൊന്ത് പത്തുവയസുകാരി ജീവനൊടുക്കി

ലഖ്നോ: അഞ്ചു വയസുകാരൻ സഹോദരനെ വഴക്കിനിടെ തല്ലിയതിലെ മനോവിഷമത്തിൽ പത്തു വയസുകാരിയായ സഹോദരി ജീവനൊടുക്കി. ഉത്തർ പ്രദേശിലെ ആഗ്ര ജില്ലൽ പ്രതാപ് പുരയിലാണ് സംഭവം.

മൂത്ത സഹോദരിക്കും രണ്ട് ഇളയ സഹോദരൻമാർക്കുമൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. വർഷങ്ങൾക്ക് മുമ്പ് പിതാവ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. അടുത്തിടെ മാതാവിനെയും നഷ്ടപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം പെൺകുട്ടിയും തൻെറ അഞ്ചു വയസ്സുള്ള അനിയനും തമ്മിൽ ചെറിയ വഴക്കുണ്ടായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. വഴക്കിനിടെ പെൺകുട്ടി അനിയനെ അടിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് താൻ ഏറെ ഇഷ്ടപ്പെടുന്ന അനിയനെ വേദനിപ്പിച്ചതിൽ മനംനൊന്ത് വീടിനുള്ള തൂങ്ങി മരിക്കുകയായിരുന്നത്രെ. തുണിക്കടയിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ മൂത്ത സഹോദരി ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല.

സംഭവത്തിൽ ഫത്തേബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - 10 year old girl commits suicide in shock over slapping younger brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.