വസ്ത്രം വാങ്ങാൻ പണം നൽകിയില്ല; പത്ത് വയസുകാരൻ അമ്മയെ കൊലപ്പെടുത്തി

ഭുവനേശ്വർ: പുതിയ വസ്ത്രം വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ കൊലപ്പെടുത്തി പത്ത് വയസുകാരൻ. ഒഡിഷയിലെ കിയോൻജാർ ജില്ലയിലാണ് സംഭവം. മുഗ സാന്താ എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. സ്കൂൾ പഠനം ഉപേക്ഷിച്ച പത്ത് വയസുകാരൻ ആഘോഷത്തിൽ പ​ങ്കെടുക്കുന്നതിന് അണിയാൻ പുതിയ വസ്ത്രം വാങ്ങുന്നതിന് അമ്മയോട് 500 രൂപ ആവശ്യപ്പെട്ടു.

പണം നൽകാത്തതിനെ തുടർന്ന് കുട്ടി അമ്മയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് നായക്കോട്ട് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സ്വർണമണി ഹെംബ്രാം പറഞ്ഞു. പലതവണ അമ്മയോട് പണം ചോദിച്ചിട്ടും നൽകിയില്ല. തുടർന്ന് കോടാലി ഉപയോഗിച്ച് വെട്ടുകയായിരുന്നു. മുഗ തൽക്ഷണം മരിച്ചു. അഞ്ച് വർഷം മുമ്പാണ് ആൺകുട്ടിയുടെ അച്ഛൻ മരിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കവെ കുട്ടി പഠനവും നിർത്തി. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - 10 year old boy kills mother for not giving money for buying new clothes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.