Posted On
date_range Updated On
date_range ബാരാമുള്ളയിൽ വാഹനാപകടം: 10 പൊലീസുകാർക്ക് പരിക്ക്
ബാരാമുള്ള: ജമ്മുകശ്മീരിലെ ബാരാമുള്ളയിലുണ്ടായ വാഹനാപകടത്തിൽ പത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പൊലീസുകാർ സഞ്ചരിച്ച ട്രക്ക് റോഡിൽ തെന്നി കീഴ്മേൽ മറിയുകയായിരുന്നു.
കഴിഞ്ഞ 24 മണിക്കൂർ സമയം പ്രദേശത്ത് ചെറിയ തോതിൽ മഴപെയ്തിരുന്നു. ഇതാണ് വാഹനം തെന്നിപ്പോകാനിടയായതെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ ബാരാമുള്ള ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.