Posted On
date_range Updated On
date_range ഹൈദരാബാദില്‍ ഏഴുനില കെട്ടിടം തകര്‍ന്ന് വീണ് 10 മരണം
ഹൈദരാബാദ്: ഹൈദരാബാദിലെ നാനക് രാംഗുഡയില്‍ ഏഴുനില കെട്ടിടം തകര്‍ന്ന് വീണ് 10 പേര്‍ മരിച്ചു. കുടുതല്‍ പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ ഈ കെട്ടിടത്തിൽ അപകടം നടക്കുന്ന സമയത്ത് അഞ്ച് കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ടൈല്‍സ്, പ്ലബിംഗ് എന്നിവയുടെ പണി കൂടി കെട്ടിടത്തിൽ പൂർത്തീകരിക്കാനുണ്ടായിരുന്നു. ഇതിനായുള്ള തൊഴിലാളികളുടെയും വാച്ച്മാെൻറയും കുടുംബങ്ങളാണ് അപകടത്തിൽപെട്ടത്. ദേശീയ ദുരന്തനിവാരണ സേനയുടെ കീഴിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.