ഇറ്റാവ: ഉത്തർ പ്രശേദിൽ രണ്ടിടത്തായി മതിൽ തകർന്നുവീണ് 10 മരണം. കഴിഞ്ഞ മൂന്നു ദിവസമായി നിലക്കാത്ത മഴയെ തുടർന്നാണ് മതിലുകൾ തകർന്നത്.
രണ്ട് സംഭവവും ഇറ്റാവയിലാണ് നടന്നത്. ഇതു കൂടാതെ, ഫിറോസാ ബാദ്, ബൽറാംപൂർ എന്നിവിടങ്ങളിലും വിവിധ അപകടങ്ങളിലായി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതി ശക്തമായ മഴ സാധാരണ ജീവിതത്തെ രൂക്ഷമായാണ് ബാധിച്ചത്.
അടുത്ത ദിവസങ്ങളിലും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങളിൽ ആകാശ സർവേ നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.