മത്സ്യബന്ധന ബോട്ട്​ കപ്പലുമായി കൂട്ടിയിടിച്ച്​ ഒരാളെ കാണാതായി

മുംബൈ: ഏഴു പേരടങ്ങിയ മത്സ്യബന്ധന ബോട്ട്​ കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുംബൈയിൽ ഒരാളെ കാണാതായി. മോർണിങ്​ സ്​റ്റാർ എന്ന ബോട്ടാണ്​ അപകടത്തിൽപെട്ടത്​.

വസായ്​ തീരത്തു നിന്ന്​ 15 നോട്ടിക്കൽ മൈൽ അകലെ ഞായറാഴ്​ച പുലർച്ചെ 1.10ഒാടെയാണ്​ അപകടമുണ്ടായത്​. കൂട്ടിയിടിയുടെ ആഘാതത്തിൽ ബോട്ടിൽ നിന്ന്​ കടലിലേക്ക്​ വീണ ബബൻ പാൽ(42) എന്നയാളെ കുറിച്ച്​ ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

ഇയാൾക്കു വേണ്ടി തിരച്ചിൽ ഉൗർജ്ജിതമാക്കിയിട്ടുണ്ട്​. തീരരക്ഷാസേനയുടെ ചാർളി എന്ന ഇൻറർ ​െഹലികോപ്​റ്റർ യാനവും ചേതക്​ ഹെലികോപ്​റ്ററും പെട്രോൾ യാനവും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്​​.

Tags:    
News Summary - 1 missing after fishing boat accident off Mumbai coast -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.