സ​ഹാ​റ​ൻ​പു​രി​ൽ വീണ്ടും ജാതി സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

ലക്നൗ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിൽ വീണ്ടും ജാതി സംഘർഷം. ദലിത് വിഭാഗത്തിൽ നിന്നുള്ളയാൾ സംഘർഷത്തിനിടെ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാലു മുതിർന്ന ഉദ്യോഗസ്ഥരടക്കം കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയാണ്. അഞ്ച് കമ്പനി പൊലീസ് സേനയെ പ്രദേശത്ത് വിന്യസിക്കുകയും 30 പേരെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.


ശബിർപൂരിൽ മുൻ മുഖ്യമന്ത്രിയും  ബഹുജൻ സമാജ് പാർട്ടി നേതാവുമായ മായാവതിയുടെ റാലിക്ക് ശേഷം രജ്പുത് വീടുകൾക്ക് നേരെ ദലിതുകൾ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് തുടക്കമിട്ടതെന്നാണ് ആരോപണം. ഇത് പിന്നീട് പൊലീസ് ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. പിന്നീട് റാലി കഴിഞ്ഞ് ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന ദലിത് വിഭാഗക്കാർ സഞ്ചരിച്ച ട്രക്കിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. പ്രദേശത്തെ താക്കൂറുകളാണ് ആക്രമണത്തിന് പിന്നിൽ. 

മായാവതിയുടെ സന്ദർശനമാണ് പ്രശ്നം സൃഷ്ടിച്ചതെന്ന് ഉത്തർപ്രദേശ് സർക്കാർ കുറ്റപ്പെടുത്തി. രാഷ്ട്രീയക്കാരെ സഹാറൻപൂർ സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് പൊലീസ് മേധാവി സുൽഖാൻ സിങ് വ്യക്തമാക്കി. സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. 


ര​ജ​പു​ത്ര രാ​ജാ​വാ​യി​രു​ന്ന മ​ഹാ​റാ​ണ പ്ര​താ​പി​​​​​െൻറ പേ​രി​ൽ മേ​യ്​ അ​ഞ്ചി​ന്​ സ​ഹാ​റ​ൻ​പു​രി​ൽ ഠാ​കു​ർ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഘോ​ഷ​യാ​ത്ര​യി​ൽ ദ​ലി​ത​ർ ഇ​ട​പെ​ട്ട​ു എ​ന്നാ​രോ​പി​ച്ചാണ് സം​ഘ​ർ​ഷം​ തു​ട​ങ്ങി​യ​ത്. സം​ഘ​ർ​ഷ​സ​മ​യ​ത്ത്​ ഠാ​കു​ർ വി​ഭാ​ഗ​ത്തി​ലെ യു​വാ​വ്​ മ​രി​ച്ചി​ര​ു​ന്നു. മ​ര​ണം ശ്വാ​സ​ത​ട​സ്സ​ത്തെ തു​ട​ര്‍ന്നാ​ണെ​ന്ന പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വ​ന്നി​ട്ടും ഠാ​കു​ർ വി​ഭാ​ഗം വ്യാ​പ​ക അ​തി​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ടു. അ​ന്നു​രാ​ത്രി​ത​ന്നെ 60 വീ​ടു​ക​ളും അ​ഞ്ചു ക​ട​ക​ളും ക​ത്തി​ച്ചു.  ദി​വ​സ​​ങ്ങ​ളോ​ളം ദ​ലി​ത​രു​ടെ കു​ടി​ലു​ക​ൾ ത​ക​ർ​ക്കു​ന്ന​തും സ്​​ത്രീ​ക​ളെ ഉ​ൾ​പ്പെ​ടെ ആ​ക്ര​മി​ക്കു​ന്ന​തും തു​ട​ർ​ന്നിരുന്നു.

സ​ഹാ​റ​ൻ​പു​രി​ൽ നൂ​േ​റാ​ളം ദ​ലി​ത്​ വീ​ടു​ക​ൾ ത​ക​ർ​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​ത​ി​ഷേ​ധി​ച്ച്​ ഡ​ൽ​ഹി​യി​ൽ ദ​ലി​ത്​ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച ജ​ന്ത​ര്‍മ​ന്ത​റി​ല്‍ ആ​യി​ര​ങ്ങ​ൾ  പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തിയിരുന്നു. രാ​ജ്യ​ത്ത്​ ദ​ലി​ത​ർ​ക്കെ​തി​രെ വ​ർ​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്​ ദ​ലി​ത്​ സം​ഘ​ട​ന​ക​ളെ ഏ​കോ​പി​പ്പി​ച്ച്​ രൂ​പ​വ​ത്​​ക​രി​ച്ച ഭീം ​ആ​ർ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Tags:    
News Summary - 1 Dead In Fresh Clashes In UP's Saharanpur, Government Blames Mayawati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.