അഴിമതിയിൽ പങ്കുണ്ടെന്ന ഗെഹ്ലോട്ടിന്റെ ആരോപണങ്ങൾ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്

ന്യൂഡൽഹി: സഞ്ജീവനി ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അഴിമതിയിൽ കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനും പങ്കുണ്ടെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ആരോപണത്തിനിതിരെ കേന്ദ്രമന്ത്രി രംഗത്ത്.

കഴിഞ്ഞ ലോ്സഭാ തെരഞ്ഞെടുപ്പിൽ ഗെഹ്ലോട്ടിന്റെ മകനെ തോൽപ്പിച്ചതിന്റെ നിരാശയിലാണ് അദ്ദേഹം തന്നെ വ്യക്തിഹത്യ നടത്തുന്നതെന്നും സഞ്ജീവനി ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി അഴിമതിയിൽ പ​ങ്കെുണ്ടെന്ന് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മ​ന്ത്രി ആരോപിച്ചു.

നാലര വർഷമായി പ്രത്യേക ​അന്വേഷണ സംഘത്തിന് ഞാൻ കുറ്റക്കാരനാണെന്ന് തെളിയിക്കാനായിട്ടില്ല. എന്നാൽ മുഖ്യമന്ത്രി അൽപ്പ നിമിഷങ്ങൾകൊണ്ട് എന്നെ പ്രതിയാക്കി. -ശെഖാവത്ത് ജയ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

സഞ്ജീവനി ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി അഴിമതിയുടെ ഇരകളെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഗെഹ്ലോട്ട് സന്ദർശിച്ചിരുന്നു. അതിനിടെയാണ് അഴിമതിയിൽ കേന്ദ്രമന്ത്രിക്കും പങ്കുണ്ടെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്.

‘മുഖ്യമന്ത്രി രാഷ്ട്രീയ മൈലേജ് വർധിപ്പിക്കാൻ ശ്രമിക്കുകയാണ്. അദ്ദേഹം പലപ്പോഴും പൊതു വേദികൾ എന്നോടുള്ള വ്യക്തി വിദ്വേഷം തീർക്കാൻ ഉ​പയോഗിച്ചിട്ടുണ്ട്. ഉപകാരമില്ലാത്തവർ, കൊള്ളക്കാരൻ, പിടികിട്ടാപ്പുള്ളി തുടങ്ങി പലപേരുകളും അദ്ദേഹം എനിക്കെതിരെ ഉപയോഗിച്ചിട്ടുണ്ട്. ഇന്നലെ എന്നെ പ്രതിയെന്ന് വിളിച്ചു. എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം അപകീർത്തി​പ്പെടുത്തുന്നത്. പൊലീസിന് നിർദേശം നൽകാനോണോ അതോ രാഷ്ട്രീയ മൈലേജ് നേടാനോ​? അല്ലെങ്കിൽ 2018ലെ നിയമസഭാ തെരഞ്ഞെുടുപ്പിൽ മകന് നേരിട്ട നാണം കെട്ട തോൽവിക്ക് പകരം വീട്ടാനാണോ ഈ ആരോപണങ്ങൾ - മന്ത്രി ചോദിച്ചു.

Tags:    
News Summary - ‘… murdering me politically’: Union minister hits back at Ashok Gehlot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.