ഇന്ത്യൻ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മഹീന്ദ്രയുടെ ടി.യു.വി 300 പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചു. എസ്.യു.വിയുടെ ഒമ്പത് സീറ്റ് മോഡലാണ് ഇന്ത്യയിൽ പുറത്തിറങ്ങിയിരിക്കുന്നത്. 9.47 ലക്ഷമാണ് വില. അഞ്ച് നിറങ്ങളിൽ കാർ ലഭ്യമാവും. പി-4, പി-6, പി-8 എന്നിവയാണ് വിവിധ വേരിയൻറുകൾ.
2.2 ലിറ്റർ എം ഹവാക്ഡ് 120 ഡീസൽ എൻജിനിെൻറ കരുത്തിലാണ് ടി.യു.വി 300 വിപണിയിലെത്തുന്നത്. ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ. മഹീന്ദ്രയുടെ മൈക്രോ ഹൈബ്രിഡ് ടെക്നോളജിയും എൻജിനിനൊപ്പം ഇണക്കി ചേർത്തിട്ടുണ്ട്. 120 ബി.എച്ച്.പി കരുത്തും 280 എൻ.എം ടോർക്കും എൻജിൻ നൽകും.
ഇൻറീരിയറും മികച്ച നിലവാരത്തിൽ തന്നെയാണ് മഹീന്ദ്ര ഡിസൈൻ ചെയ്തിരിക്കുന്നനത്. ഫോക്സ് ലെതറിലാണ് സീറ്റുകളുടെ നിർമാണം. ജി.പി.എസ് നാവിഗേഷനോട് കൂടിയ 17.8 സെൻറി മീറ്റർ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം നൽകിയിരിക്കുന്നു. സ്റ്റിയറിങ്ങിൽ ഒാഡിയോ ഫോൺ കംട്രോൾ സിസ്റ്റങ്ങൾ നൽകിയിട്ടുണ്ട്. ഹൈറ്റ് അഡ്ജസ്റ്റ് െചയ്യാൻ കഴിയുന്നതാണ് ഡ്രൈവർ സീറ്റ്. ഇതിനൊപ്പം ബ്രേക്ക് എനർജി റിസർവേഷൻ സിസ്റ്റം, ഇൻറലിജൻറ് റിവേഴ്സ് പാർക്ക് അസിസ്റ്റ് സിസ്റ്റം എന്നിവയും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.