ഇനി ക്ലച്ചില്ലാത്ത ബൈക്കോടിക്കാം; ഹോണ്ട റെബൽ 300 വരുന്നു

ട്രാഫിക്കിൽ ഓരോ അഞ്ച് സെക്കൻഡിലും ബൈക്കിന്റെ ക്ലച്ച് പിടിച്ച് ഗിയർ മാറ്റി മടുത്തവരാണോ നിങ്ങൾ? സിഗ്നൽ മാറുന്നതിനുമുമ്പ് ക്ലച്ച് അമർത്തുക, ഗിയർ മാറ്റുക, വീണ്ടും ക്ലച്ച് വിടുക... അങ്ങനെയുള്ളവർക്ക് ഒരു സന്തോഷവാർത്തയുമായി ഹോണ്ട. ക്ലച്ച് ലിവർ അമർത്താതെത്തന്നെ ഗിയർ മാറ്റാവുന്ന പുതിയ സാങ്കേതികവിദ്യയുമായി റെബൽ 300 ഇന്ത്യൻ വിപണിയിലെത്തി. ഇ-ക്ലച്ച് സംവിധാനമുള്ള താരതമ്യേന ഏറ്റവും വിലകുറഞ്ഞ മോട്ടോർസൈക്കിളുകളിൽ ഒന്നായിരിക്കും റെബൽ 300. ഇതുവരെ വില കൂടിയ മോഡലുകളിലായിരുന്നു ഈ സാങ്കേതികവിദ്യ പ്രധാനമായും ലഭ്യമായിരുന്നത്. സ്റ്റാൻഡേർഡ് പതിപ്പിന് 2.22 ലക്ഷം രൂപയും, ഇ-ക്ലച്ച് സംവിധാനമുള്ള പതിപ്പിന് ഏകദേശം 2.62 ലക്ഷം രൂപയുമാണ് (എക്‌സ്-ഷോറൂം) വില. ഒക്ടോബർ പകുതിയോടെ ഉപഭോക്താക്കൾക്ക് വാഹനം ലഭ്യമാകുമെന്നാണ് വിവരം.

പ്രധാന സവിശേഷതകൾ

286 സി.സി ലിക്വിഡ്-കൂൾഡ്, ഒറ്റ സിലിണ്ടർ എൻജിൻ, ഏകദേശം 30 ബി.എച്ച്.പി കരുത്ത്, 27.5 എൻ.എം ടോർക്ക്, 6-സ്പീഡ് ഗിയർബോക്സ്, 690 മില്ലിമീറ്റർ സീറ്റ് ഉയരം, 11.2 ലിറ്റർ ഇന്ധന ടാങ്ക്, ഇരട്ട ചാനൽ എ.ബി.എസ്, എൽ.ഇ.ഡി ലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ.

എന്താണ് ഇ-ക്ലച്ച്?

ഇ-ക്ലച്ച് സംവിധാനത്തിൽ ഗിയർ ലിവർ ഉപയോഗിച്ച് ഗിയർ മാറ്റിയാൽ ക്ലച്ച് നിയന്ത്രണം ബൈക്ക് തന്നെ നിർവഹിക്കും. അതിനാൽ, ക്ലച്ച് ലിവർ ഉപയോഗിക്കാതെത്തന്നെ യാത്ര തുടരാം. അതേസമയം, പഴയരീതിയിൽതന്നെ ഓടിക്കാൻ ആഗ്രഹിക്കുന്നവർക്ക് ക്ലച്ച് ലിവർ സാധാരണപോലെ ഉപയോഗിക്കാനും കഴിയും. 690 മില്ലിമീറ്റർ മാത്രം സീറ്റ് ഉയരമുള്ളതിനാൽ ഉയരം കുറഞ്ഞ റൈഡർമാർക്കും ആത്മവിശ്വാസത്തോടെ കൈകാര്യംചെയ്യാനാകും.

Tags:    
News Summary - Honda Rebel 300 with E-Clutch Technology Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.