ഗ്രാൻറ് ​െഎ10 മുഖം മിനുക്കിയെത്തുന്നു

കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായി ​ഗ്രാൻറ്​ െഎ10​െൻറ പരിഷ്​കരിച്ച പതിപ്പ്​ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. കഴിഞ്ഞ പാരിസ്​ ഒാേട്ടാ ഷോയിലായിരുന്നു ഇൗ മോഡലിനെ ഹ്യൂണ്ടായി അവതരിപ്പിച്ചത്​. 2017ൽ ഹ്യൂണ്ടായി ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കുന്ന മോഡലാണ്​ ഗ്രാൻറ്​െഎ10.
സ്പോർട്ടിയായ എക്സ്​റ്റീരിയറാണ്​കാറിനായി നൽകിയിരിക്കുന്നത്. ഹെക്​സഗൺ റേഡിയേറ്റർ ഗ്രില്ല്​, പുതിയ എയർകർട്ടൻ, പരിഷ്​കരിച്ച ബംബർ, ഡയമണ്ട്​കട്ട്​ അലോയ്​വീൽ, ഡേ ടൈം റണ്ണിങ്​ ലൈറ്റുകൾ എന്നിവയാണ്​ പുറത്തെ പ്രധാന സവിശേഷതകൾ.

 

സൗകര്യം, ആഡംബരം എന്നിവ സമന്വയിപ്പിച്ചാണ്​ ഇൻറിരീയറി​െൻറ ഡിസൈൻ. ഒാ​േട്ടാമാറ്റിക്​ ക്ലൈമറ്റ്​ കൺട്രോൾ എ.സി, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ്​ മിറർ ലിങ്ക്​ എന്നീ കണക്​റ്റിവിറ്റിയോട്​കൂടിയ 7 ഇഞ്ച്​ ടച്ച്​ സ്ക്രീൻ ഇൻഫോടെയിൻമെൻറ്​ സിസ്​റ്റം എന്നിവയാണ്​ ഇൻറരീയറിലെ പ്രധാനപ്രത്യേകത.

1.2 ലിറ്റർ കാപ്പ ഡ്യുവൽ വി.ടി.വി.ടി പെട്രോൾ എഞ്ചിൻ പരമാധി 6000 ആർ.പി.എമ്മിൽ 81bhp കരുത്തും 4000 ആർ.പി.എമ്മിൽ 114Nm ടോർക്കും നൽകും. 1.2 ലിറ്റർ ഡീസൽ എഞ്ചിൻ 73bhp കരുത്തും 190Nm ടോർക്കും നൽകും.  എയർബാഗ്​, എ.ബി.എസ്​, റിയർ പാർക്കി സെൻസർ എന്നിവക്കൊപ്പം  ലാന്‍ ഡിപാര്‍ച്വര്‍ വാര്‍ണിങ് സിസ്റ്റം, ഫോര്‍ഫേര്‍ഡ് കൊളിഷന്‍ വാര്‍ണിങ് സിസ്റ്റം എന്നി രണ്ട് പുതിയ സുരക്ഷ സംവിധാനങ്ങള്‍ കൂടി ഹ്യൂണ്ടായി പുതിയ കാറിനൊപ്പം ലഭ്യമാക്കിയിട്ടുണ്ട്​.

 

Full View

മാനുവൽ ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനുകളിൽ പുതിയ കാർ ലഭ്യമാവും. പെട്രോൾ വേരിയൻറിന്​ 5.22 ലക്ഷവും മുതലും ഡീസൽ വേരിയൻറിന്​ 5.68 ലക്ഷം മുതലുമാണ്​ ഡൽഹി ഷോറും വില. മോര്‍ണിങ് ബ്ലൂ, പോളാര്‍ വൈറ്റ്, അക്വാ സ്പാര്‍ക്ക്‌ളിങ്, എൈസ്ഡ് കോഫീ, സ്ലീക്ക് സില്‍വര്‍, സ്റ്റാര്‍ ഡസ്റ്റ് എന്നീ ആറ് നിറങ്ങളില്‍ വാഹനം ലഭ്യമാകും.

Tags:    
News Summary - New Hyundai Grand i10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.