എസ്​.യു.വി വിപണിയിൽ കളംവാഴാൻ ഒൗഡി

എസ്​.യു.വി വിപണിയിൽ കളം നിറയാനുള്ള ശ്രമത്തിലാണ്​ ഒൗഡി. നിലവിലുള്ള മോഡലുകൾ കൊണ്ട്​ മാത്രം ആധിപത്യം നില നിർത്താനാവില്ലെന്ന്​ ഒൗഡിക്ക്​ തിരിച്ചറിവുണ്ട്​. ഇത്​ മനസിലാക്കിയാണ്​ എസ്​ ക്യു 2 എന്ന മോഡൽ ഒൗഡി പുറത്തിറക്കുന്നത്​. പാരീസ്​ മോ​േട്ടാർ ഷോയിലാണ്​ പുതിയ മോഡൽ ഒൗഡി പുറത്തിറക്കിയത്​.

ഒൗഡി ക്യു 2വി​​െൻറ സ്​പോർട്ടിയായ വകഭേദമാണ്​ എസ്​ ക്യു 2. 2 ലിറ്റർ ടി.എഫ്​.എസ്​.​െഎ എൻജിനാണ്​ ഒൗഡി എസ്​ ക്യു 2നെ ചലിപ്പിക്കുന്നത്​. 256 ബി.എച്ച്​.പി പവറും 400 എൻ.എം ടോർക്കും എൻജിൻ നൽകും. കേവലം 4.8 സെക്കൻഡിൽ 0-100 കിലോ മീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 250 കിലോ മീറ്ററാണ്​ പരമാവധി വേഗത. ഏഴ്​ സ്​പീഡ്​ ഡ്യുവൽ ക്ലച്ച്​ എസ്​-ട്രോണിക്കാണ്​ ട്രാൻസ്​മിഷൻ. നാല്​ വീലുകളിലേക്കും പവർ എത്തിക്കുന്ന ഒൗഡിയുടെ ക്വാർ​േട്ടാ സാ​േങ്കതിക വിദ്യ എസ്​ ക്യു 2വിലും ഉൾപ്പെടുത്തിയിട്ടുണ്ട്​.

ഒക്​ടോഗോനൽ​ ഗ്രില്ലാണ്​ ഒൗഡി എസ്​ ക്യു 2വിന്​ നൽകിയിരിക്കുന്നത്​. കറുത്ത നിറത്തിലാണ്​ ഫ്രണ്ട്​ ബംപറി​​െൻറ ഡിസൈൻ. പിൻവശത്ത്​ ഡ്യുവൽ എക്​സ്​ഹോസ്​റ്റ്​ പൈപ്പുകളാണ്​. ഒാപ്​ഷണലായി 18 ഇഞ്ച്​, 19 ഇഞ്ച്​ അലോയ്​ വീലുകളും നൽകിയിരിക്കുന്നു

Tags:    
News Summary - Audi SQ2 lands In paris-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.