ഏറെക്കാലമായി കേള്‍ക്കുന്നതാണ് ഹോണ്ടയുടെ പുത്തന്‍ 160cc ബൈക്ക് വരുന്നെന്ന്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഡിസംബറില്‍ തന്നെ സി.ബി യൂനിക്കോണ്‍ 160 എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഹോണ്ടയുടെ തന്നെ ട്രിഗറിനോടാണ് പുതിയ യൂനികോണ് സാമ്യമുള്ളത്. അനലോഗ് ഒഴിവാക്കി ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് കണ്‍സോള്‍, പുത്തന്‍ ഇന്ധന ടാങ്ക്,മുന്നില്‍ ഡിസ്ക് ബ്രേക്ക് 6 സ്പോക്ക് അലോയ് തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകള്‍. സാരീ ഗാര്‍ഡിന് നല്‍കിയിരിക്കുന്ന പുതിയ സ്റ്റൈല്‍ ശ്രദ്ധേയമാണ്. ആക്റ്റീവക്ക് തുല്യമായ ടെയില്‍ ലൈറ്റ് അല്‍പ്പം ചെറുതാക്കിയിട്ടുണ്ട്. ട്രിഗറിന്‍െറ പരാജയം യൂനിക്കോണിലൂടെ പരിഹരിക്കാനാകുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.