വ​രു​ന്നു, ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ നി​ര​ത്തി​ൽ വൈ​കാ​തെ ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ നി​റ​യും. വ​രും വ​ര്‍ഷ​ങ്ങ​ളോ​ടെ രാ​ജ്യ​ത്ത് ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ കൂ​ടു​ത​ൽ പ്ര​ചാ​ര​ത്തി​ലാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍. ഇ​തി​ന്റെ ആ​ദ്യ​പ​ടി​യാ​യി ഓ​ട്ടോ​മൊ​ബൈ​ൽ ഏ​ജ​ന്റു​മാ​രു​ടെ യൂ​നി​യ​നു​മാ​യി കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച് ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി. നേ​ര​ത്തെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ദ്യു​തി കാ​ര്‍ രാ​ജ്യ​ത്തെ​ത്തി​ച്ചി​രു​ന്നു.

രാ​ജ്യ​ത്തെ സാ​ങ്കേ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥ​യി​ലും ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ അ​നു​യോ​ജ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും ച​ർ​ച്ച ചെ​യ്ത​താ​യി പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഡോ. ​ഹെ​ദാ​ബ് അ​ൽ ഹ​മാ​വി പ​റ​ഞ്ഞു. സോ​ളാ​ർ ചാ​ർ​ജി​ങ് പോ​ർ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ർ വീ​ൽ ഡ്രൈ​വ് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളും പ​രി​ഗ​ണി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ല​ക്ട്രി​ക് കാ​ർ ക​മ്പ​നി​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ വാ​ഹ​ന മേ​ഖ​ല​യു​ടെ​യും അ​തി​ന്റെ സം​വി​ധാ​ന​ത്തി​ന്‍റെ​യും വ​ള​ർ​ച്ച വ​ർ​ധി​പ്പി​ക്കാ​നാ​ണ് അ​ധി​കൃ​ത​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ന്റെ​യും ഗ്രീ​ന്‍ മൊ​ബി​ലി​റ്റി​യെ പി​ന്തു​ണ​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ര്‍ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കാ​നും ക​ഴി​യും. ദൂ​ര​യാ​ത്ര​ക​ളി​ൽ ചാ​ർ​ജ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള വെ​ല്ലു​വി​ളി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ രാ​ജ്യ​മെ​മ്പാ​ടും ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളും സ്ഥാ​പി​ക്കും.

News Summary - Electric cars are coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.