എച്ച്.ബി.എക്സും ഹോൺബില്ലുമല്ല; അവൻ ചരിത്രത്തിൽ പഞ്ച് എന്ന് അറിയപ്പെടും, ചിത്രം പങ്കുവച്ച് ടാറ്റ
ഏറെ നാളായി പറഞ്ഞുകേൾക്കുന്നതാണ് ടാറ്റ എച്ച്.ബി.എക്സ് എസ്.യു.വിയുടെ വിശേഷങ്ങൾ. 2019 ലെ ജനീവ മോട്ടോർ ഷോയിലാണ് എച്ച് 2 എക്സ് എന്ന പേരിൽ കൺസെപ്റ്റ് വാഹനം ആദ്യമായി അവതരിപ്പിച്ചത്. 2020 ഡൽഹി ഓട്ടോ എക്സ്പോയിൽ എച്ച്ബിഎക്‌സ് എന്ന പേരിലും കൺസെപ്റ്റ് വെളിപ്പെടുത്തപ്പെട്ടു. ശനിയാഴ്ച വാഹനത്തിെൻറ ടീസർ അവതരിപ്പിച്ചിരുന്നു ടാറ്റ. ഹോൺബിൽ എന്നാണ് ടാറ്റ ജീവനക്കാരുടെ ഇടയിൽ വാഹനം അറിയപ്പെട്ടിരുന്നത്. എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ടാറ്റ തന്നെ ഒൗദ്യോഗികമായി വാഹനത്തിെൻറ പേരും ചിത്രവും പുറത്തുവിട്ടു. പഞ്ച് എന്നാണ് പുതിയ മൈക്രോ എസ്.യു.വി അറിയപ്പെടുക. ടാറ്റയുടെ എസ്‌യുവി നിരയിൽ നെക്‌സോണിന് താഴെയായിട്ടായിരിക്കും പഞ്ച് ഇടംപിടിക്കുക.
എന്താണീ പഞ്ച്
ടാറ്റ പഞ്ച് വില പ്രഖ്യാപനം വരും മാസങ്ങളിൽ നടക്കും. വാഹനത്തിൽ 1.2 ലിറ്റർ എൻഎ, ടർബോ-പെട്രോൾ എഞ്ചിനുകൾ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹാരിയർ, സഫാരി എന്നിവയിൽ കാണുന്ന ഡിസൈെൻറ തുടർച്ച പഞ്ചിൽ കാണാനാകും. മുൻ ബമ്പറും ബോഡി ക്ലാഡിങും കൺസെപ്റ്റിൽ നിന്ന് എടുത്തിട്ടുണ്ട്. സ്ക്വയർഡ് വീൽ ആർച്ചുകളും ബോഡി ലൈനുകളും എസ്‌യുവി രൂപം വാഹനത്തിന് നൽകുന്നുണ്ട്. ഡ്യുവൽ-ടോൺ പെയിൻറ് ഓപ്ഷനുകൾ മേൽക്കൂരയ്ക്ക് ഫ്ലോട്ടിംഗ് പ്രഭാവം സൃഷ്ടിക്കുന്നു.
16 ഇഞ്ച് വീലുകളാണ് പഞ്ചിലുള്ളത്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ പ്രതീക്ഷിക്കപ്പെടുന്നത്. പ്ലാറ്റ്ഫോം ആൾട്രോസുമായി പങ്കുവെക്കും. മോഡുലാർ ആൽഫാ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിെൻറ രണ്ടാമത്തെ ഉൽപ്പന്നമായിരിക്കും ഇത്. പഞ്ചിന് 3,840 എംഎം നീളം, 1,822 എംഎം വീതി, 1,635 എംഎം ഉയരം, 2,450 എംഎം വീൽബേസ് എന്നിവയും നൽകിയിട്ടുണ്ട്.
മിക്ക വേരിയന്റുകളിലും 7.0 ഇഞ്ച് ഫ്രീ സ്റ്റാൻഡിങ് ഇൻഫോടെയ്ൻമെൻറ് സ്‌ക്രീൻ സ്റ്റാൻഡേർഡായിരിക്കും. സ്പോർട്ടി ത്രീ-സ്പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആൾട്രോസിൽ നിന്നുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, സ്വിച്ച്-ഗിയർ, മുൻ സീറ്റുകൾ എന്നിവയും നൽകും.
വിലയും എതിരാളികളും
വാഹനത്തിന് 5 ലക്ഷം രൂപയ്ക്ക് താഴെ വില ആരംഭിക്കുമെന്നാണ് പ്രതീക്ഷ. മാരുതി സുസുകി ഇഗ്നിസ്, വരാനിരിക്കുന്ന ഹ്യുണ്ടായ് കാസ്പർ പോലുള്ള ഉയർന്ന റൈഡിംഗ് ക്രോസ്ഓവറുകളും നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ എൻട്രി ലെവൽ കോംപാക്റ്റ് എസ്‌യുവികളും പഞ്ചിന് എതിരാളികളാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.